Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » മുര്‍ളാന്‍ നാഷണല്‍ പാര്‍ക്ക്

മുര്‍ളാന്‍ നാഷണല്‍ പാര്‍ക്ക്, ചാമ്പൈ

18

ഇന്തോ - മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മുര്‍ളാന്‍ ദേശീയോദ്യാനം മിസ്സോറാമിലെ ദേശീയോദ്യാനങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധമാണ്. 200 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ ദേശീയോദ്യാനത്തിനുള്ളത്.

പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പാര്‍ക്ക് അപൂര്‍വ്വങ്ങളായ വിവിധതരത്തിലുള്ള വന്യമൃഗങ്ങളുടേയും പക്ഷികളുടേയും വാസസ്ഥലമാണ്. ഉദ്യാനത്തിനകത്ത് തുംഖ്വായ് ഖാം എന്ന വലിയ ഗുഹയും സ്ഥിതിചെയ്യുന്നുണ്ട്. ഖാംപൂയ് എന്ന പേരില്‍ ഒരു വലിയ ചെങ്കുത്തായ പാറയും ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ഗിരിഗര്‍ത്തങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. വന്യമൃഗങ്ങള്‍ക്കുള്ള ദാഹജലമേകാന്‍ നിരവധി നദികളും, തോടുകളും അരുവികളും ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നുണ്ട്.

ആമസോണ്‍ വനാന്തരങ്ങളോട് ഉപമിക്കാന്‍ പറ്റിയ തിങ്ങിനിറഞ്ഞ കാടാണ് മുര്‍ളന്‍ പാര്‍ക്കിലുള്ളത്. ഇതിന്‍റെ ഒരു ഭാഗത്തുകൂടി വെറും ഒരു ശതമാനം സൂര്യപ്രകാശം മാത്രമേ അകത്തു കടക്കൂ. ഇത് കാരണം ഈ ഭാഗത്തിന് തിരിച്ചുവരവില്ലാത്ത പ്രദേശം എന്നും ഏഴുപേരെ കളഞ്ഞുപോയ സ്ഥലം എന്നൊക്കെ പേരുണ്ട്.

പാര്‍ക്കില്‍ 15 തരം വന്യമൃഗങ്ങളും,150 തരം പക്ഷികളും,35 തരം ഔഷധസസ്യങ്ങളും,നാലുതരം ഓര്‍ക്കിഡുകളും ഉണ്ടെന്നാണ് കണക്കുകള്‍.

ഐസാവലില്‍ നിന്നും ടാക്സിയില്‍ 245 കിലോമീറ്റര്‍ സഞ്ചരിച്ച് സഞ്ചാരികള്‍ക്ക് മുര്‍ളാന്‍ പാര്‍ക്കിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed