പൈതൃകത്തിനും ചരിത്രത്തിനും പുറമെ ഛന്ദേരിയുടെ പൈതൃകം ലോകത്തിന് മുന്നില്‍ എത്തിച്ച ഒന്നാണ് ഇവിടത്തെ കൈത്തറി യൂനിറ്റുകളില്‍ പിറവിയെടുക്കുന്ന സാരികള്‍. സില്‍ക്കിലും കോട്ടണിലും മനോഹരമായ നെയ്ത്ത്വേലകളോടെയുള്ള ഛന്ദേരി സാരികള്‍ നിരവധി രാജാക്കന്‍മാരുടെയും രാജ്ഞിമാരുടെയും മനസിളക്കിയിട്ടുള്ളതാണ്.
ബി.സി നാലാം നൂറ്റാണ്ടിലാണ് ഛന്ദേരി സാരികള്‍ പിറവിയെടുത്തത്. എ.ഡി പതിനൊന്നാം നൂറ്റാണ്ടോടെയാണ് ഇവ പ്രസിദ്ധമായത്. കുറഞ്ഞ ഭാരവും ഇഴയടുപ്പവും ആണ് ഈ സാരികളുടെ പ്രത്യേകതകള്‍. ചിത്രപ്പണികളോടെയുള്ള ബോര്‍ഡര്‍ സാരികള്‍ക്ക് വേറിട്ട മുഖം നല്‍കുന്നു. സ്യൂട്ട്,സ്കാര്‍ഫ്,ദുപ്പട്ട തുടങ്ങിയവ തുന്നാനും ഛന്ദേരി സില്‍ക്ക് ഉപയോഗിക്കാറുണ്ട്. ഇവിടെ നിന്നുള്ള തുണി ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലും പ്രിയങ്കരമാണ്.



Click it and Unblock the Notifications