പരമേശ്വര്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന 12 മീറ്റര്‍ ഉയരമുള്ള താഴികക്കുടം മാതൃകയിലുള്ള സ്മാരകമാണ് ഷഹ്സാദി കാ റോസ. പുറംഭിത്തി ഉയരമുള്ള രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഛന്ദേരിയിലെ ഗവര്‍ണറായിരുന്ന ഹക്കീം മകള്‍ മെഹറൂന്നീസയുടെ ഓര്‍മക്കായി നിര്‍മിച്ച ഷഹ്സാദി കാ റാസയുടെ അഞ്ച് താഴികകുടങ്ങളില്‍ ഭൂരിപക്ഷവും നാശത്തിന്‍െറ വക്കിലാണ്.
ഹക്കീമിന്‍െറ സേനയിലെ തലവനുമായി മകള്‍ പ്രണയത്തിലായെങ്കിലും ഹക്കീമിന്‍െറ എതിര്‍പ്പ് മൂലം സ്മാരകം നിലവില്‍ നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ഇരുവരും മരിക്കുകയായിരുന്നു. മകളുടെ ശവകുടീരമെന്ന നിലയിലാണ് ഷഹ്സാദി കാ റാസ നിര്‍മിച്ചിട്ടുള്ളത്.



Click it and Unblock the Notifications