നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ മൊഹാലി ജില്ലയില്‍ ഛണ്ഡിഗഢ് -സിര്‌ഡകാപൂര്‍-പട്യാല റോഡിലാണ് ഛത്‌ബീര്‍ സൂ സ്ഥിതി ചെയ്യുന്നത്. 1977 ഏപ്രില്‍ 13 ന് ഉത്‌ഘാടനം ചെയ്‌ത സൂ ആദ്യം അറിയപ്പെട്ടരുന്നത് പഞ്ചാബ് ഗവര്‍ണറായിരുന്ന മഹേന്ദ്ര ചൗധരി സുവോളജിക്കല്‍ പാര്‍ക് എന്നായിരുന്നു. 202 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ്.
ഇവിടെ 85 ലേറെ ഇനത്തില്‍ പെട്ട ജന്തുക്കളും പക്ഷികളും ഉരഗങ്ങളും ഉണ്ട്. മൊത്തം 959 ലേറെ ഇനം ജീവികള്‍ ഇവിടയുണ്ട്. ബംഗാളി കടുവയാണ് ഇവിടെ കൂടുതലായുള്ളത്. ലയണ്‍ സഫാരി, ഡീര്‍ സഫാരി, നിഴല്‍ തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. നിരവധി കുറ്റിച്ചെടികള്‍, മരങ്ങള്‍, പുല്‍ച്ചെടികള്‍ എന്നിവയും സൂവിന്റെ ആവാസവ്യവസ്ഥയിലുണ്ട്. തിങ്കളാഴ്‌ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ 5 വരെ സന്ദര്‍ശനം അനുവദിക്കും.



Click it and Unblock the Notifications