ബെസ്സീ എന്നും, എലിയട്സ് ബീച്ച് എന്നും ബെസന്ത് നഗര്‍ ബീച്ച് അറിയപ്പെടുന്നു. ബ്രഹ്മവിദ്യാസംഘത്തിന്‍റെ അമരക്കാരിലൊരാളും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്കുവഹിച്ചവരുമായ ആനി ബസന്‍റിന്‍റെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര് ലഭിച്ചത്.
മറീന ബിച്ച് അവസാനിക്കുന്നിടത്ത് നിന്നാണ് ബെസന്ത് നഗര്‍ ബീച്ച് തുടങ്ങുന്നത്. ഇതിന് സമീപമുള്ള പ്രധാന കാഴ്ചകളാണ് അഷ്ടലക്ഷ്മി കോവില്‍, വേളാങ്കണ്ണി പള്ളി എന്നിവ. ഇവിടെ അവഗണിക്കാനാവാത്ത ഒരു കാഴ്ചയാണ് കാള്‍ ഷ്മിഡിറ്റ് മെമ്മോറിയല്‍. നീന്തലറിയാത്ത ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഒരു ഡച്ച് നാവികന്‍റെ സ്മാരകമാണിത്.
തദ്ദേശവാസികള്‍ക്കിടയിലും, ടൂറിസ്റ്റുകള്‍ക്കിടയിലും ഈ സ്ഥലം ഏറെ പ്രശസ്തമാണ്. യുവതീയുവാക്കളുടെ പ്രധാന വിഹാരകേന്ദ്രമാണിവിടം. കോളേജ്, സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുട്ടികളെ ആഴ്ചാവസാനത്തെ അവധി ദിനങ്ങളില്‍ ഇവിടെ കാണാം. കുടുംബങ്ങള്‍ അവധി ദിനം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രധാന കേന്ദ്രമാണിത്. നല്ലൊരു പിക്നിക് കേന്ദ്രമായ
ഇവിടെ മികച്ച നിലവാരമുള്ള നിരവധി റസ്റ്റോറന്‍റുകളുമുണ്ട്.



Click it and Unblock the Notifications