ശ്രീകൃഷ്ണ ഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന പാര്‍ത്ഥ സാരഥി ക്ഷേത്രം ചെന്നൈ ട്രിപ്ലിക്കേനിലാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഇവിടം ആള്‍വാര്‍മാരുടെ സൃഷ്ടികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
പാര്‍ത്ഥ സാരഥി എന്ന സംസ്കൃത വാക്കിനര്‍ത്ഥം അര്‍ജ്ജുനന്‍റെ തേരാളി എന്നാണ്. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനന്‍റെ തേരാളിയായിരുന്നല്ലോ ശ്രീകൃഷ്ണ ഭഗവാന്‍. നരസിംഹവര്‍മ്മന്‍ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വിഷ്ണുവിന്‍റെ അവതാരങ്ങളായ കൃഷ്ണന്‍, നരസിംഹം, രാമന്‍, വരാഹം എന്നിവ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. രാമന്‍റെയും നരസിംഹത്തിന്‍റെയും ശ്രീകോവിലുകളിലേക്ക് പ്രത്യേക പ്രവേശന കവാടമുണ്ട്.
ചെന്നൈയിലെ ചിരപുരാതനമായ നിര്‍മ്മിതി എന്ന നിലയില്‍ ഈ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ഇക്കാരണത്താല്‍ തന്നെ അനേകം ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നു. ഇതിന് പുറമേ തൂണുകളിലും, ടവറുകളിലുമുള്ള മനോഹരവും, സങ്കീര്‍ണ്ണവുമായ കൊത്തുപണികളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications