രാജ്യത്തെങ്ങും അറിയപ്പെടുന്ന പഴക്കമേറിയ ഒരു ക്ഷേത്രമാണ് ചെന്നൈയിലെ വടപളനി മുരുകന് ക്ഷേത്രം. മുരുകഭക്തനായ അണ്ണസ്വാമി നായ്ക്കര്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ ക്ഷേത്രം പണിതത്. പാവപ്പെട്ടവനായിരുന്ന നായ്ക്കര്‍ ഒരു ഓലമേഞ്ഞ കുടില്‍ പണിത് മുരുകന്റെ ചിത്രം അതില്‍ സ്ഥാപിച്ച് ദിവസേന അവിടെ ആരാധന നടത്തിപ്പോന്നു.
ഐതിഹ്യമനുസരിച്ച് ഒരു ദിവസം നായ്ക്കര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവീകമായ ഒരു സാന്നിധ്യം നായ്ക്കര്‍ക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് നായ്ക്കര്‍ പറയുന്നതൊക്കെ സംഭവിച്ച് തുടങ്ങി. തുടര്‍ന്ന് തിരുത്താണി സന്ദര്‍ശിച്ച് തന്റെ നാവ് ബലിയായി അര്‍പ്പിക്കാന്‍ നായ്ക്കര്‍ തയ്യാറായി. മടങ്ങിപ്പോയ നായ്ക്കര്‍ തനിക്ക് ആത്മാര്‍ത്ഥതയുള്ള സുഹൃത്തിനെ സഹായത്തിനായി ആവശ്യപ്പെട്ടു. നായ്ക്കരുടെ പ്രവൃത്തികള്‍ കണ്ടറിഞ്ഞ ആളുകള്‍ കുടില്‍ സന്ദര്‍ശിച്ച് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു തുടങ്ങി. പെട്ടന്ന് തന്നെ അവിടം ഒരു ശ്രീകോവിലായും, തുടര്‍ന്ന് വലിയൊരു ക്ഷേത്രമായും മാറി.
ഇന്ന് ഈ ക്ഷേത്രം ഏറെ പ്രദേശത്തായി പരന്ന് കിടക്കുന്നു. ക്ഷേത്രത്തിനടുത്തായി ഒരു തീര്‍ത്ഥവും സ്ഥിതി ചെയ്യുന്നു. ഇതിലെ ജലത്തിന് രോഗശാന്തിക്കുള്ള കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.