നിരവധി ചരിത്രപ്രാധാന്യങ്ങളുള്ളതാണ് ചിക്കല്‍ധാരയിലെ നര്‍ണാല കോട്ട. കാലാവസ്ഥ പോലുള്ള നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് അതീവ ശ്രദ്ധയോട് കൂടിയാണ് ഈ കോട്ട പണികഴിപ്പിച്ചിരിക്കുന്നത്. തെലിയഗഡ്, സഫ്രാബാദ്, നര്‍ണാല എന്നീ മൂന്ന് കോട്ടകള്‍ ചേര്‍ന്നാണ് ഷഹാനൂര്‍ കോട്ടകള്‍ എന്ന് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 973 മീറ്റര്‍ ഉയരത്തിലായാണ് കനത്ത ഫോറസ്റ്റിനുള്ളില്‍ നര്‍ണാല്‍ കോട്ട സ്ഥിതിചെയ്യുന്നത്.
കോട്ടയുടെ നിര്‍മാണത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭ്യമല്ല. നിരവധി രാജവംശങ്ങള്‍ ഈ കോട്ടയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അവകാശ വാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications