Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള് » ബാബ ബുദാന്‍ ഗിരി

ബാബ ബുദാന്‍ ഗിരി, ചിക്കമഗളൂര്‍

19

ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ്  ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം ദത്താത്രേയ പീഠം) എന്നും ഇതിന് പേരുണ്ട്. ചിക്കമഗളൂര്‍ ടൗണില്‍നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള ബാബ ബുദാന്‍ ഗിരി ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഇതേത്തുടര്‍ന്നാണ് ഹിന്ദുദൈവമായ ദത്താത്രേയന്റെയും മുസ്ലിം ദൈവമായ ബാബ ബുദാന്റെയും പേരില്‍ ഇവിടം അറിയപ്പെടുന്നത് എന്നാണ് വിശ്വാസം. മൂന്ന് സിദ്ധന്മാര്‍ സന്യസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന മൂന്ന് ഗുഹകളും ബാബ ബുദാന്‍ ഗിരിയില്‍ കാണാം.

ശീതള - മല്ലികാര്‍ജ്ജുന എന്നിങ്ങനെ രണ്ട് ശ്രീകോവിലുകളോട് കൂടിയ മഠമുള്ള ശീതളയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. മാണിക്യധാര വെള്ളച്ചാട്ടത്തിലേക്ക് ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. നീണ്ട കാല്‍നടയാത്രകള്‍ക്കും ട്രക്കിംഗിനും പറ്റിയ സ്ഥലമാണ് ബാബ ബുദാന്‍ ഗിരി. മുല്ലയനഗിരി, ദത്തഗിരി എന്നു പേരുള്ള രണ്ട് കൂറ്റന്‍ കൊടുമുടികള്‍ ഇവിടെയാണ്. കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്ന മുല്ലയനഗിരി. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇവിടം. പക്ഷിനിരീക്ഷണത്തിനും പ്രകൃതികാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് ബാബ ബുദാന്‍ ഗിരി.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun