രജപുത് രാജകുമാരിയായിരുന്ന മീരഭായിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മീര ക്ഷേത്രം. രാജകീയജീവിതസുഖങ്ങളെല്ലാം പരിത്യജിച്ച് കൃഷ്ണഭക്തയായി കഴിഞ്ഞവളായിരുന്നു മീര. കൃഷ്ണഭജനുകള്‍പാടിയാണ് പിന്നീട് മീര ജീവച്ചത്. രജപുത്താന ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കുംഭ ശ്യാം ക്ഷേത്രത്തിന് അടുത്തുതന്നെയാണ് ഇതും. ക്ഷേത്രനിര്‍മ്മാണരീതിയില്‍ വടക്കേഇന്ത്യന്‍ ശൈലിയുടെ സ്വാധീനം കാണാം. നാല് പവലിയനുകളും ഒരു തുറന്ന ഗാലറിയുമുണ്ട് ക്ഷേത്രം. മീരയുടെയും കൃഷ്ണന്റെയും ഒട്ടേറെ ചിത്രങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ വരച്ചും കൊത്തിയും വച്ചിട്ടുണ്ട്.



Click it and Unblock the Notifications