ഹൈന്ദവവിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ് ഭാഗമണ്ഡലം. ഇവിടുത്തെ ക്ഷേത്രവും ത്രിവേണി സംഗമവും പ്രശസ്തമാണ്. തലക്കവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും കനക, സുജോതി എന്നീ ചെറുനദികളും സംഗമിക്കുന്നതിവിടെയാണ്. ഭൂഗര്‍ഭത്തിലാണ് നദീസംഗമം നടക്കുന്നത്. തുലാസംക്രമം ഇവിടത്തെ വിശേഷ ആഘോഷമാണ്.ത്രിവേണീ സംഗമത്തില്‍ നിന്നും അടുത്തുള്ള ഭാഗണ്ഡേശ്വര ക്ഷേത്രവും വിശേഷപ്പെട്ടതാണ്. ഒട്ടേറെ ഭക്തര്‍ ഇവിടെ എത്താറുണ്ട്. ഇവിടെ വിഷ്ണുക്ഷേത്രവും സുബ്രഹ്മണ്യക്ഷേത്രവുമുണ്ട്. കേരള ക്ഷേത്രനിര്‍മ്മാണ രീതിയിലാണ് ഭാഗണ്ഡേശ്വര ക്ഷേത്രം പണിതിരിക്കുന്നത്.
1785 - 90 കാലഘട്ടത്തില്‍ ഇവിടം ടിപ്പു സുല്‍ത്താന്റെ നിയന്ത്രണത്തിലായിരുന്നു. അദ്ദേഹം ഭാഗണ്ഡലത്തിന്റെ പേര് അഫേസലാബാദ് എന്ന് മാറ്റിയിരുന്നു. 1790ല്‍ കുടകുരാജാവായ ദൊഡ്ഡവീര രാജേന്ദ്ര ടുപ്പുസുല്‍ത്താനില്‍ നിന്നും കുടക് വീണ്ടെടുത്തതിന് ശേഷം ഭാഗണ്ഡലം ആ പേരില്‍ത്തന്നെ അറിയപ്പെടാന്‍ തുടങ്ങി. തലക്കവേരിയിലെക്കുള്ള പ്രവേശന കവാടമാണ് ഭാഗമാണ്ഡലം. തലക്കാവേരിയിലേയ്ക്ക് പോകുന്നവര്‍ ഭാഗമണ്ഡലത്തില്‍ മുങ്ങിക്കുളിച്ചാണ് യാത്ര തുടങ്ങുന്നത്. മടിക്കേരിയില്‍ നിന്നും ഇവിടേയ്ക്ക് 33 കിലോമീറ്ററുണ്ട്. കേരളത്തില്‍ നിന്നും ഇവിടെയെത്താന്‍ എളുപ്പമാണ്.



Click it and Unblock the Notifications