കൂര്‍ഗിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് രാജര ഗദ്ദികെ. മുമ്പ് കുടക് ഭരിച്ചിരുന്ന ദൊഡ്ഡവീരരാജേന്ദ്ര, ലിംഗരാജേന്ദ്ര എന്നിവരുടെയും രാജഗുരുവായിരുന്ന രുദ്രപ്പ എന്നിവരുടെയും ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. രാജാവായിരുന്ന ദൊഡ്ഡവീരരാജേന്ദ്രയുടെയും പത്‌നിയുടെയും ശവക്കല്ലറകള്‍ പ്രത്യേകം കാണാം. ഇവയുടെ നിര്‍മ്മാണത്തിലും മുസ്ലീം വാസ്തുവിദ്യാരീതിയുടെ സ്പര്‍ശമുണ്ട്. താഴികക്കുടങ്ങളും നാല് മൂലയിലും ഗോപുരങ്ങളുമായുള്ള രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. വലതുവശത്ത് കാണുന്ന കുടീരം ലിംഗരാജേന്ദ്രയുടെതാണ്.
1820 എ ഡിയില്‍ അദ്ദേഹത്തിന്റെ മകന്‍ ചിക്കവീര രാജേന്ദ്രയാണ് ഇത് പണികഴിപ്പിച്ചത്. വലതുവശത്തായി രാജഗുരുവായിരുന്ന രുദ്രപ്പയുടെ ശവകുടീരം കാണാം. ഇത് എഡി 1834ലാണ് പണിതത്. ഇതിനടുത്തുതന്നെയാണ് ടിപ്പുസുല്‍ത്താനോട് പടവെട്ടി മരിച്ച പടത്തലവന്‍ ബിദ്ദണ്ഡ ബൊപ്പുവിന്റെയും അദ്ദേഹത്തിന്റെ മകന്‍ ബിദ്ദണ്ഡ സോമയ്യയുടെയും ശവകുടീരങ്ങള്‍. മടിക്കേരിയില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.



Click it and Unblock the Notifications