കൂര്‍ഗിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് മല്ലാലി ഫാള്‍സ്. കുമാരധാര നദിയിലാണ് ഈ വെള്ളച്ചാട്ടം. പുഷ്പഗിരി മലയിലാണ് വെള്ളച്ചാട്ടമുള്ളത്. 62 മീറ്റര്‍ ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്. സോംവാര്‍പേട്ട് എന്ന സ്ഥലത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനടുത്തുള്ള ഹന്‍ചിനള്ളിയെന്ന ഗ്രാമത്തിലേയ്ക്ക് സോംവാര്‍പേട്ടില്‍ നിന്നും ഏതാനും ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
വെള്ളച്ചാട്ടത്തിന് അടുത്തെത്തണമെങ്കില്‍ നടക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ല, ഇവിടേയ്ക്കുള്ള വഴി വളരെ ഇടുങ്ങിയതാണ്. മല്ലാലി വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മികച്ചകാലം മണ്‍സൂണ്‍ ആണത്രേ. വേനല്‍ക്കാലത്ത് കുമാരധാരനദി വറ്റിനേര്‍ത്തുപോകുന്നതിനാല്‍ വെള്ളച്ചാട്ടത്തിന് സൗന്ദര്യം കുറയും.



Click it and Unblock the Notifications