Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂര്‍ഗ് » ആകര്‍ഷണങ്ങള് » തലക്കാവേരി

തലക്കാവേരി, കൂര്‍ഗ്

8

ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തലക്കാവേരി. ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഇവിടമാണ് പുണ്യനദിയായ കാവേരിയുടെ ഉത്ഭവസ്ഥാനം. സമുദ്രനിരപ്പില്‍ നിന്നും 1276 മീറ്റര്‍ ഉയരത്തിലാണിത്. കാവേരി ഉത്ഭവിക്കുന്നുവെന്ന് പറയപ്പെടുന്ന സ്ഥാപന്തത് ഒരു ചെറിയ ടാങ്ക് ആണ് കാണാന്‍ കഴിയുക. ഒരിക്കലും വറ്റാത്ത ഒരു ഉറവയിലാണ് കാവേരിയുടെ ഉത്ഭവം. പിന്നീട് വീണ്ടും ഭൂഗര്‍ഭത്തിലൂടെ ഒഴുകി അകലെയായി വീണ്ടും പുറത്തേയ്ക്ക് വരുകയാണത്രേ. ഈ ഉറവയുള്ളിടത്താണ് ഇപ്പോഴത്തെ ടാങ്ക് ഉള്ളത്.  ഈ ടാങ്ക് നില്‍ക്കുന്ന സ്ഥലം പവിത്രമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ പൂജകള്‍ ചെയ്യും. 

അഗസ്തീശ്വര പ്രഭു ക്ഷേത്രവും ഇതിനടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.അഗസ്ത്യമുനിയെയും കാവേരിയെയും ബന്ധപ്പെടുത്തി ഒരു ഐതീഹ്യമുണ്ട്. അഗസ്ത്യന്‍ തന്റെ തപശ്ശക്തിയാല്‍ കാവേരിയെ തന്റെ കമണ്ഡലുവിലാക്കി. ഇത് കണ്ട ഗണേശഭഗവാന്‍ കാക്കയുടെ രൂപത്തിലെത്തി അഗസ്ത്യമുനി ധ്യാനിയ്ക്കുന്ന സമയത്ത് കമണ്ഡലു കൊക്കിലേറ്റ്  മലമുകളില്‍കൊണ്ടുപോയി മറിച്ചിടുകയായിരുന്നുവെന്നാണ് കഥ.  തലക്കാവേരിയില്‍ കുളിക്കുന്നത് വിശുദ്ധമാണെന്നാണ് ഹൈന്ദവ വിശ്വാസം.

തലക്കാവേരിയില്‍ അഗസ്ത്യക്ഷേത്രം കൂടാതെ മറ്റ്  രണ്ടു ക്ഷേത്രങ്ങളുമുണ്ട്. അപൂര്‍വ്വമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തുലാസംക്രമണ വേളയില്‍ പാര്‍വതീദേവി പവിത്രമായ തീര്‍ത്ഥോത്ഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തില്‍ തന്നെയുള്ള അശ്വഗന്ധ മരത്തിന്‍ ചുവട്ടിലാണു അഗസ്ത്യമുനിക്ക് ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപെട്ടു വരങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കുന്നു. തലക്കാവേരിയില്‍ നിന്നും ബ്രഹ്മഹിരി പീക്കിലേയ്ക്ക് പോകാം. ഇവിടെവച്ചു സപ്തര്‍ഷികള്‍ യജ്ഞം നടത്തിയെന്നും പാര്‍വതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon