പരവാണര്‍, ഗാഡിലം എന്നീ നദികള്‍ കൂടിച്ചേരുന്നിടത്താണ് കൂഡലൂര്‍ തുറമുഖം. പൗരാണികകാലത്ത് കൂഡലൂര്‍ ഒരു തുറമുഖ നഗരമായിരുന്നു. തുറമുഖത്ത് നിന്നും ഒരു മൈലോളം ദൂരത്ത് നങ്കൂരമിട്ടാണ് സാധനങ്ങള്‍ ഇറക്കുകയും, കയറ്റുകയും ചെയ്തിരുന്നത്. നദിയുടെ പ്രവേശന സ്ഥലത്ത് സ്ഥാപിച്ച ബാറില്‍ വെള്ളത്തിന്‍റെ അളവ് മനസിലാക്കാനായി സ്കെയിലുണ്ട്. വെള്ളം കുറഞ്ഞ സമയത്ത് ഇത് ആറ് അടിയും, മഴക്കാലത്ത് നാലടിയും ആകും. ലിഗ്നൈറ്റിന്‍റെ സാന്നിധ്യത്താല്‍ സമ്പന്നമാണിവിടം. ഏതാനും ഓയില്‍ മില്ലുകളും ഇതിന് സമീപത്തുണ്ട്.



Click it and Unblock the Notifications