എ ഡി 1747-1765 കാലഘട്ടത്തില്‍ രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ച കൊട്ടാരമാണിത്. ചമ്പ രാജ കുടുംബത്തിന്റെ വകയായ ഈ കൊട്ടാരം പിന്നീട് ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജാ ഷം സിംഗ് പുതുക്കി പണിതു. കാലങ്ങള്‍ക്ക് ശേഷം ഈ കൊട്ടാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെ ഈ കൊട്ടാരം സംസ്ഥാന ഗവണ്മെന്റിനു കൈമാറി.
ചിത്രപണി ചെയ്ത ചുമരുകളും ഗ്ലാസ് വര്‍ക്കുകളുമൊക്കെ കൊട്ടാരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായി പരിചരിക്കാത്തതിനാല്‍ തന്നെ ഇവിടുത്തെ വസ്തുക്കളില്‍ പലതും നാശത്തിന്‍റെ വക്കിലാണ്. പഴയ കാലഘട്ടത്തിലെ ശില്‍പികളുടെ കലാ വൈഭവം കൊട്ടരത്തീലെ മേല്‍ക്കൂരയില്‍ നന്നേ ദൃശ്യമാണ്. ചുറ്റുവട്ടത്തെ അമ്പലങ്ങളും മാളികകളും മറ്റു പ്രധാന ആകര്‍ഷണങ്ങളില്‍ പെടുന്നു.



Click it and Unblock the Notifications