സ്വാതന്ത്ര്യസമരസേനാനി സുഭാഷ് ചന്ദ്രബോസിന് സമര്‍പ്പിച്ചുകൊണ്ട് ദില്ലി ടൂറിസം വകുപ്പ് പണിത ടൂറിസ്റ്റ് കോംപ്ലക്‌സാണിത്. രാജ്യം വിടുന്നതിന് മുമ്പ് സുഭാഷ് ചന്ദ്രബോസ് ഭടന്മാരെ അഭിസംബോധന ചെയ്ത സ്ഥലത്താണ് ഈ സമുച്ചയം പണിതിരിക്കുന്നത്. ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ എന്‍എച്ച് 10ന് അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ദില്ലിയില്‍ നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വടക്കേഇന്ത്യയുടെ തനത് വാസ്തുവിദ്യാ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടം മനോഹരമാണ്. കല്‍ക്കത്തയില്‍ നിന്നുള്ള കലാകാരന്മാരാണ് കെട്ടിടത്തിന്റെ ജോലികള്‍ ചെയ്തത്.
നേതാജിയുടെ വിവിധ ഭാവങ്ങളിലുള്ള ചുവര്‍ചിത്രങ്ങള്‍ ഇവിടെയുണ്ട്. കാന്‍വാസില്‍ ചെയ്തിരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ചിത്രങ്ങള്‍ ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണമാണ്. ആംഫിതിയേറ്റര്‍, ഭക്ഷണസാലകള്‍, ടെലിഫോണ്‍ ബൂത്ത്, സുവനീര്‍-ഗാര്‍ഡന്‍ഷോപ്പ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ സമുച്ചയം. ഈ കെട്ടിടം പൊതുഅവധിദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കില്ല. അല്ലാത്ത ദിവസങ്ങളില്‍ കാലത്ത് 10 മതുല്‍ വൈകീട്ട് 6വരെയാണ് പ്രവര്‍ത്തനസമയം.



Click it and Unblock the Notifications



