ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെയും കലകളെയും പ്രദര്‍ശിപ്പിക്കന്ന സ്ഥലമാണിത്. 1952ലാണ് ചില കലാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഇത്തരത്തിലൊരു സ്ഥാപനമുണ്ടായത്. ബാബ ഖരക് സിങ് മാര്‍ഗില്‍ ജനപഥിന് അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.
ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും നിന്നുള്ള കലാരൂപങ്ങളും കരകൗശവസ്തുക്കളുമെല്ലാം ഇവിടെ കാണാം. ദില്ലിയിലെത്തുന്ന വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുകുയം അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് അയയ്ക്കുകയും ചെയ്യന്നുണ്ട്. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് എംപോറിയത്തിന് ശാഖകളുണ്ട്.



Click it and Unblock the Notifications