ചെങ്കോട്ടയ്ക്കടുത്തുള്ള ഈ ക്ഷേത്രം ദില്ലിയിലെ ഏറ്റവും പഴക്കമേറിയജൈനക്ഷേത്രമാണ്. ശ്രീ ദിഗംബര്‍ ജെയില്‍ ലാല്‍ മന്ദിര്‍ എന്നാണ് ഇതിന്റെ ശരിയായ പേര്. ദില്ലിയിലെ ചാന്ദ്‌നി ചൗക്ക് ഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ ചുവന്ന മണല്‍ക്കല്ലിലുള്ള ഈ മനോഹരമായ ക്ഷേത്രം 1656ലാണ് പണികഴിപ്പിച്ചത്, അതിന്‌ശേഷം പിന്നീട് പലതരത്തിലുള്ള മോടിപിടിപ്പിക്കലുകളും മറ്റും ഇവിടെ നടന്നിട്ടുണ്ട്. ജൈനമതത്തിലെ ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനായ മഹാവീരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
ആദ്യ തീര്‍ത്ഥങ്കരനായ ആദിനാഥന്റെയും പാര്‍ശ്വനാഥന്റെയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്. എട്ടുനൂറ്റാണ്ടുകള്‍ക്കുശേഷം 1931ലാണ് ദിഗംബരവിഭാഗത്തില്‍പ്പെട്ട ഒരു സന്യാസി ഈ ആരാധനാലയം സന്ദര്‍ശിച്ചത്. ഈ ചരിത്രനിമിഷത്തെ അനുസ്മരിപ്പിക്കുന്ന സ്മാരകവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം ഒന്നാംനിലയിലാണ്. ജൈനമതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഇവിടെ ഒരു പുസ്തകശാലയുമുണ്ട്. മനോഹരമായ ചിത്രങ്ങളും കൊത്തുപണികളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചിട്ടുണ്ട്.



Click it and Unblock the Notifications