ദില്ലിയെ ചരിത്രപ്രധാനമായ ഒന്‍പതി ഗുരുദ്വാരകളില്‍ ഒന്നാണിത്. ഒന്‍പതാമത്തെ സിക് ഗുരുവായ ഗുരു തെഗ് ബഹാദൂറിന്റെ സ്മരണാര്‍ത്തമാണ് ഈ ആരാധനലായം പണിതത്. അന്നത്തെ മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ഉത്തരവുപ്രകാരം ഗുരു ബഹാദൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഇവിടെവച്ചാണെന്നാണ് പറയുന്നത്. ഇസ്ലാം മതത്തിലേയ്ക്ക് മാറാനുള്ള തന്റെ നിര്‍ദ്ദേശം ലംഘിച്ചതിനാണത്രേ മുഗള്‍ രാജാവ് ഗുരുവിന്റെ ശിരസറുത്തത്.
പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം ഗുരു ബഹാദൂറിന്റെ ഭക്തനായ ബാബ ബഗല്‍ സിങ് ഈ സ്ഥലം കണ്ടെത്തുകയും അവിടെ ഗുരുദ്വാര പണിയുകയുമായിരുന്നുവത്രേ. ചാന്ദ്‌നി ചൗക്ക് ഭാഗത്താണ് ഈ ഗുരുദ്വാര സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications