എഡി 1326-27 കാലഘട്ടത്തില്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് നിര്‍മ്മിച്ച നഗരമായിരുന്നു ഇത്. മംഗോളിയരില്‍ നിന്നുള്ള ആക്രമണത്തെ തുടക്കാനായി പടുത്തുയര്‍ത്തിയതാണ് ഇത്. ഇതിന് ചുറ്റുമായിട്ടാണ് ഔട്ടര്‍ റിങ് റോഡുള്ളത്, സമീപത്തായി ഖുത്തബ് കോംപ്ലക്‌സ്, മെഹ്‌റുലി റോഡ്, ചിരാഗ് ദില്ലി റോഡ് എന്നിവയും സ്ഥിതിചെയ്യുന്നു.
ഇപ്പോള്‍ ജഹന്‍പനയും ഒപ്പമുള്ള കോട്ടകളുമെല്ലാം നശിച്ചനിലയിലാണ്. സന്ദര്‍ശിക്കാന്‍ യോഗ്യമായ ഒരു സ്ഥലമാണിത്. ബേഗുംപുരി പള്ളി, സാധ്‌ന എന്‍ക്ലേവ്, ലാല്‍ ഗുംബാദ്, സെറായ് ഷാജി മഹല്‍, ബിജയ് മണ്ഡല്‍ എന്നിവയെല്ലാമാണ് ഇതിനുള്ളിലുള്ള നിര്‍മ്മിതികള്‍. ബേഗുംപുരി പള്ളി വളരെ വലുതാണ്, പക്ഷേ ഇപ്പോള്‍ ഇതിന്റെ താഴികക്കുടങ്ങളെല്ലാം ഏതാണ്ട് നശിച്ചനിലയിലാണ്.



Click it and Unblock the Notifications