ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ആര്‍ട് മ്യൂസിയമാണിത്. ചിത്രങ്ങളും കരകൗശലവസ്തുക്കളും ശേഖരിക്കുന്ന കിരണ്‍ നദറിന്റെ പരിശ്രമഫലമായിട്ടാണ് ഇത്തരമൊരു സ്ഥാപനം പിറന്നത്. പലതരം പ്രദര്‍ശനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. കലയെയും സംസ്‌കാരത്തെയും പരസ്പരം ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ വിനോദം, വിദ്യാഭ്യാസം എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.
ഇരുപതാംനൂറ്റാണ്ടിലെ കലാകാരന്മാരുടെ ചിത്രങ്ങളും മറ്റുമാണ് ഇവിടെ ഏറെയും ഉള്ളത്. കലാപ്രേമികള്‍ക്ക് ഇവയെക്കുറിച്ച് പഠിയ്ക്കാനും കാണാനുമെല്ലാം ഇവിടെ അവസരം നല്‍കുന്നുണ്ട്. 2010 ജനുവരിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ശരിയ്ക്കും കാഴ്ചയുടെ വിരുന്നുതന്നെയാണ് ഇവിടെയുള്ളത്.



Click it and Unblock the Notifications