തെക്കന്‍ ദില്ലിയിലെ ഖുതബ് കോംപ്ലക്‌സിനടുത്തായിട്ടാണ് ഈ പുരാവസ്തു പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രാധാന്യമേറെയുള്ള കെട്ടിടങ്ങളുള്ള സ്ഥലമാണിത്. പുരാതനമായി കെട്ടിടങ്ങളുടെ പറുദീസയാണ് ഈ സ്ഥലം. മുഗള്‍ രാജാക്കന്മാര്‍ പണിതീര്‍ത്ത സ്മാരകങ്ങള്‍, ശവകുടീരങ്ങള്‍, യുദ്ധസ്മാരകങ്ങള്‍, പള്ളികള്‍ എന്നുവേണ്ട നൂറോളം ഏക്കര്‍സ്ഥലം കാഴ്ചകളാല്‍ സമൃദ്ധമാണ്.
1266-1287 കാലത്തുള്ള ദില്ലി സുല്‍ത്താനേറ്റ് ഭരിച്ചിരുന്ന ഗിയാസ് ഉദ് ദിന്‍ ബല്‍ബന്റെ ശവകുടീരം പ്രധാനപ്പെട്ടൊരു കെട്ടിടമാണ്, പരിപൂര്‍ണമായ കമാനത്തോടുകൂടിയ ഇന്ത്യയിലെ ആദ്യ കെട്ടിടമെന്ന് വിലയിരുത്തപ്പെടുന്നത് ഇതാണ്. മറ്റൊന്ന് ജമാലി കമാലി പള്ളിയാണ് സിക്കന്ദര്‍ ലോധിയുടെയും ഹുമയൂണിന്റെയും കാലത്ത് ജീിച്ചിരുന്ന കവിയും വിശുദ്ധനുമായിരുന്ന ജലാല്‍ ഖാന്റെ സ്മരണയ്ക്ക് പണിതതാണ് ഈ പള്ളി.
മെറ്റ്കാല്‍ഫ്‌സ് കനോപി, മെറ്റ്കാല്‍ഫ്‌സ് ബോട്ട്ഹൗസ്, ഖ്വിലി ഖാന്റെ ശവകുടീരം, രജോന്‍ കി ബഓലി, മൗലാന മജുദ്ദീന്റെ ശവകുടീരം, ഖാന്‍ ഷാഹിദിന്റെ ശവകുടീരം എന്നിങ്ങനെ ഒട്ടേറെ പുരാതനമായ കെട്ടിടങ്ങളും സ്മാരകങ്ങളും ഇവിടെയുണ്ട്. നഗരത്തിന്റെ തിരക്ക് അനുഭവപ്പെടാത്ത ഈ സ്ഥലം ശാന്തമാണെന്നതാണ് മറ്റൊരു പ്രത്യേകത.



Click it and Unblock the Notifications