Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » പ്രഗതി മൈതാനം

പ്രഗതി മൈതാനം, ദില്ലി

341

ദില്ലിയിലെ ഏറ്റവും വിസ്തൃതമായ പ്രദര്‍ശന കേന്ദ്രമാണ് പ്രഗതി മൈതാന്‍.72,000 സ്‌ക്വായര്‍ മീറ്ററില്‍ പരന്നുകിടക്കുന്ന ഈ പ്രദര്‍ശന മൈതാനത്താണ് പ്രധാനപ്പെട്ട പ്രദര്‍ശനങ്ങലും പരിപാടികളുമെല്ലാം നടക്കാറുള്ളത്. ഇന്ത്യന്‍ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനാണ് പ്രഗതിമൈതാനത്തിന്റെ നടത്തിപ്പ് ചുമതലയുള്ളത്. 1982ലാണ് പ്രഗതി മൈതാനം വികസപ്പിച്ചത്. പുരാന കിലയുടെ നേരെ എതിര്‍ഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ സമുച്ചയത്തിനുള്ളില്‍ 18 പ്രദര്‍ശന ഹാളുകലും, ഭക്ഷണശാലകളും, തിയേറ്ററുകലും ഐടിപിഒയുടെ ഹെഡ് ക്വാട്ടേഴ്‌സും ഉണ്ട്. എല്ലാവര്‍ഷവും ഏഴുപതോളം ദേശീയ, അന്തര്‍ദേശീയ പ്രദര്‍ശനങ്ങളാണ് പ്രഗതി മൈതാനത്ത് നടക്കാറുള്ളത്. പ്രശസ്തമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ പ്രദര്‍ശനം. ഈ പ്രദര്‍ശനത്തിന് മുപ്പതിനായിരത്തോളം സന്ദര്‍ശകരാണ് എത്താറുള്ളത്. പതിനായിരത്തോളമാളുകളാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്താറുള്ളത്. വേള്‍ഡ് ബുക്ക് ഫെയറാണ് ഇവിടെ നടക്കാറുള്ള മറ്റൊരു പ്രധാന പ്രദര്‍ശനം.

ഡിഫന്‍സ് പവലിയന്‍, നെഹ്രു പവലിയന്‍, സണ്‍ ഓഫ് ഇന്ത്യ പവലിയന്‍, ഇന്ദിര പവലിയന്‍ തുടങ്ങിയ വിവിധ ഭാഗങ്ങളുണ്ടിവിടെ. എല്ലാവര്‍ഷവും ആദായനികുതി വകുപ്പ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനായി ഇവിടെ 150ഓളം സ്റ്റാളുകള്‍ ഇടാറുണ്ട്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വില്‍സ് ലൈഫ്‌സ്റ്റൈല്‍ ഇന്ത്യന്‍ ഫാഷന്‍ വീക്ക് എന്ന ഫാഷന്‍ ഷോയും ഇവിടെ നടത്തിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu