Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » റെഡ് ഫോര്‍ട്ട്

റെഡ് ഫോര്‍ട്ട്, ദില്ലി

341

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച വലിയ കോട്ടയാണ് ചെങ്കോട്ട. രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ട ഒരുകാലത്ത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 1857ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്നും ബ്രിട്ടീഷുകാര്‍ ചുവപ്പുകോട്ട പിടിച്ചടക്കുകയായിരുന്നു. 2007ല്‍ ഇത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചു.

ഷാജഹാനബാദ് നഗരത്തിന്റെ കേന്ദ്രഭാഗത്താണ് ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ കിഴക്കുവശത്തുകൂടി യമുന നദി ഒവുകുന്നു. പടിഞ്ഞാറുഭാഗത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന കവാടം. ഇതിലേ കടന്ന് ഛത്ത ചൗക്ക് എന്ന മാര്‍ക്കറ്റും നോബത്ഖാന എന്ന മന്ദിരവും കഴിഞ്ഞാല്‍ രാജാവ് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ദിവാന്‍ ഇ ആം എന്ന കെട്ടിടം കാണാം.

ചക്രവര്‍ത്തി സ്വകാര്യ സന്ദര്‍ശകരെ കണ്ടിരുന്ന സ്ഥലമാണ് ദിവാന്‍ ഇ ഖാസ്. ഷാ ബുര്‍ജ്, ഹീരാ മഹല്‍, ഹമ്മം, ദിവാന്‍ ഇ ഖാസ്, മഹല്‍, മുംതാസ് മഹല്‍, രംഗ് മഹല്‍, എന്നിവയെല്ലാമാണ് കോട്ടയ്ക്കുള്ളിലെ പ്രധാന കെട്ടിടങ്ങള്‍. ഹയാത്ത് ബക്ഷ് എന്ന പേരിലുള്ള ഒരു പൂന്തോട്ടവും നഹര്‍ ഇ ബിഹിഷ്ട് എന്നറിയപ്പെടുന്ന ഒരു നീര്‍ച്ചാലും കോട്ടയ്ക്കുള്ളിലുണ്ട്.

കോട്ടയ്ക്കുള്ളില്‍ വെണ്ണക്കല്ലുകൊണ്ടും ചുവന്ന മണല്‍ക്കല്ലുകൊണ്ടും നിര്‍മ്മിച്ച കെട്ടിടങ്ങളുണ്ട്. രാജകീയ ഭവനങ്ങളെല്ലാം വെണ്ണക്കല്ലില്‍ തീര്‍ത്തവയാണ്. മുംതാസ് മഹല്‍ ഇക്കൂട്ടത്തിലാണ് പെടുന്നത്. കമാനങ്ങള്‍ കൊണ്ട് തിരിച്ചിട്ടുള്ള ആറുമുറികളും മുംതാസ് മഹലിന്. മുഗള്‍ ഭരണകാലത്തെ ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ ഈ ഭാഗം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed