ദില്ലിയിലെ പഴക്കമേറിയ കെട്ടിടങ്ങളില്‍ ഒന്നാണ് ഈ പള്ളി. കോണാട്ട് പ്ലേസിലെ ഭായ് വീര്‍സിങ് മാര്‍ഗ്ഗിന്റെ അറ്റത്തുള്ള 14 ഏക്കറിലാണ് ഈ റോമന്‍ കത്തോലിക്കാപ്പള്ളി സ്ഥിതിചെയ്യുന്നത്. ഹെന്‍ട്രി മെഡ്ഡ് എന്ന ശില്‍പിയാണ് ഈ കെട്ടിടം രൂപകല്‍പ്പനചെയ്തത്. മനോഹരമായ തറയും, മേല്‍ക്കൂരയും ഉയരമേറിയ ആര്‍ച്ചുകളും പള്ളിയുടെ മോടികൂട്ടുന്നു. വര്‍ഷത്തില്‍ എല്ലാ വിശേഷദിവസങ്ങളും പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്രും നടക്കാറുണ്ട്. ഈസ്റ്റര്‍, ക്രിസ്മസ് എന്നിവയെല്ലാം കേമമായിട്ടാണ് ഇവിടെ ആഘോഷിക്കുന്നത്. ദില്ലി സന്ദര്‍ശിക്കുന്നവര്‍ പ്രത്യേകിച്ചും വാസ്തുശില്‍പങ്ങളില്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കെട്ടിടമാണിത്.



Click it and Unblock the Notifications