ദേഷ്നോകിനോടൊപ്പം രാജസ്ഥാന് സംസ്ഥാനമൊട്ടുക്കും ആഘോഷിക്കുന്ന ഒരു ദേശീയോത്സവമാണ് ഗംഗാവൂര് ഉത്സവം. ഗൌരിമാതാദേവിയുടെ പ്രീതിക്കായ് കൊണ്ടാടുന്ന ഈ ആഘോഷം മാര്‍ച്ച് മാസത്തിലാണ്. പതിനെട്ട് നാളുകള്‍ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിന്റെ പ്രധാന ഘടകം സ്ത്രീകളാണ്. തങ്ങളുടെ ഭര്ത്താക്കന്മാരുടെ ആയുസ്സിനും ക്ഷേമസൌഭാഗ്യങ്ങള്ക്കും വേണ്ടിയാണ് ദേഷ്നോക്കിലെ സ്ത്രീകള്‍ ഇത് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി അവര്‍ കൈകാലുകളില്‍ മൈലാഞ്ചി അണിഞ്ഞൊരുങ്ങുന്നു.