Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധന്‍ബാദ്‌ » ആകര്‍ഷണങ്ങള് » ധന്‍ബാദ്‌ കല്‍ക്കരിപ്പാടങ്ങള്‍

ധന്‍ബാദ്‌ കല്‍ക്കരിപ്പാടങ്ങള്‍, ധന്‍ബാദ്‌

33

ധന്‍ബാദിലും പരിസരങ്ങളിലുമുള്ളവരില്‍ അധികവും തൊഴിലെടുക്കുന്നത്‌ ഖനന മേഖലയിലാണ്‌. ധാതു ഖനനമാണ്‌ ഝാര്‍ഖണ്ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സ്‌. ഇരുമ്പ്‌, സ്റ്റീല്‍, കല്‍ക്കരി, മൈക്ക എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ്‌ ഇവിടെ കൂടുതലായി കാണപ്പെടുന്നത്‌. ധന്‍ബാദിലും പരിസരങ്ങളിലും നിരവധി കല്‍ക്കരിപ്പാടങ്ങളുണ്ട്‌. 112 കല്‍ക്കരി ഖനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 27.5 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ്‌ ഇവിടെ ഉത്‌പാദിപ്പിക്കുന്നത്‌.

ഇതില്‍ നിന്ന്‌ സംസ്ഥാനത്തിന്‌ ലഭിക്കുന്ന വരുമാനം 7000 ദശലക്ഷം രൂപയാണ്‌. കല്‍ക്കരി സംസ്‌കര പ്‌ളാന്റുകളും വൈദ്യുത നിലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. മൈതാന്‍, പാഞ്ചെറ്റ്‌ എന്നിവയാണ്‌ പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതികള്‍. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ ടാറ്റാ പവര്‍, ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ എന്നിവയ്‌ക്ക്‌ കീഴിലാണ്‌. ചില ഖനികളില്‍ സിബിഎം ഉപയോഗിച്ച്‌ വൈദ്യുത ഉത്‌പാദനം നടത്തുണ്ട്‌. ഒഎന്‍ജിസിയുടെ സഹകരണത്തോടെയാണ്‌ സിബിഎം ഉപയോഗിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.

ഝാരിയ, റാണിഗഞ്‌ജ്‌ എന്നിവിടങ്ങളിലെ കല്‍ക്കരി ഖനനത്തിന്റെ ചുമതല ബിസിസിഎല്ലിനാണ്‌. ഖനികളുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നത്‌ സര്‍ക്കാര്‍ ഏജന്‍സിയായ ഡിജിഎംഎസ്‌ ആണ്‌. കല്‍ക്കരി ഖനനം നടത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയാണ്‌ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌ ലിമിറ്റഡ്‌ (സിസിഎല്‍). വൈദ്യുതനിലയങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കല്‍ക്കരി വിതരണം ചെയ്‌തു കൊണ്ടായിരുന്നു സിസിഎല്ലിന്റെ തുടക്കം. ധന്‍ബാദില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെയുള്ള ഝാരിയയില്‍ വന്‍ കല്‍ക്കരി നിക്ഷേപമുണ്ട്‌. ഖനനം, ജിയോളജി, ജിയോഫിസിക്‌സ്‌, പെട്രോളിയം, ധാതുക്കള്‍ തുടങ്ങിയവ സംബന്ധിച്ച പഠനം നടത്തുന്ന ഗവേഷണ സ്ഥാപനമാണ്‌ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്‌ മൈന്‍സ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed