ധന്‍ബാദിലെ പ്രശസ്‌തമായ ക്ഷേത്രമാണ് ശക്തി മന്ദിര്‍. ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി ദുര്‍ഗ്ഗാദേവിയാണ്. വര്‍ഷം മുഴുവന്‍ ഇവിടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ദുര്‍ഗ്ഗാ ദേവി ശക്തിയുടെ ദേവതായായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് ക്ഷേത്രത്തിന് ശക്തി മന്ദിര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. നഗരഹൃദയത്തില്‍ ജൊരാഫടക് റോഡിലാണ് ശക്തി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.
വൈഷ്‌ണോ ദേവിയില്‍ നിന്നു കൊണ്ടുവന്ന അഖണ്ഡ ജ്യോതി ഇവിടെ കാണാന്‍ കഴിയും. ഈ അണയാവിളക്ക് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമാണ്. ഭജന, കീര്‍ത്തനാലാപനം എന്നിവയൊക്കെ ഇവിടെ പതിവായി നടക്കുന്നു. ദസ്സറ, ദീപീവലി സമയങ്ങളില്‍ ഇവിടെ നല്ല തിരക്ക് അനുഭവപ്പെടും. ചൊവ്വ, വെള്ളി എന്നിവ ഇവിടുത്തെ വിശേഷ ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ ശക്തി മന്ദിര്‍ സന്ദര്‍ശിക്കുന്നത് പുണ്യമായാണ് കരുതപ്പെടുന്നത്.



Click it and Unblock the Notifications