1977 ലാണ് മഹാരാജ ലക്ഷ്മിശ്വര്‍ സിങ്ങ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. ഇവിടെ നിരവധി പുരാതനമായ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. സ്വര്‍ണ്ണം, വെള്ളി, ആനക്കൊമ്പ്, ആനയുടെ ദന്തം എന്നിവയില്‍ നിര്‍മ്മിച്ച വസ്തുക്കളും, ആയുധങ്ങളും ഇവിടെ കാണാം. എട്ട് വിഭാഗങ്ങളായി തിരിച്ച് ശാസ്ത്രീയമായാണ് ഇവ പ്രദര്‍ശിപ്പിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍ എന്നിവയില്‍ നിര്‍മ്മിച്ച മഹാരാജാ രാമേശ്വര്‍ സിങ്ങിന്‍റെ സിംഹാസനം,ചെമ്പില്‍ നിര്‍മ്മിച്ച ഒരു ഗോളം, വൃത്താകൃതിയിലുള്ള പരിചകള്‍ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളില്‍ ചിലതാണ്.



Click it and Unblock the Notifications