ഒഡീഷയില്‍ രൂപം കൊണ്ട പ്രത്യേക മതവിഭാഗമായ മഹിമ ധര്‍മ്മയുടെ പ്രധാന ആരാധനാകേന്ദ്രമാണ് ജോരന്ത.ധേന്‍കനലിന് 24 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്ത് മഹിമധര്‍മ്മ സ്ഥാപകനായ മഹിമ ഗോസെയിന്‍റെ ശവകുടീരമാണുള്ളത്. മഹിമധര്‍മ്മത്തില്‍ വിശ്വസിക്കുന്ന അതിന്‍റെആരാധനാരീതികള്‍ പാലിക്കുന്നു ഒട്ടേറെ ക്ഷേത്രങ്ങളും ജോരന്തയിലുണ്ട്. ഭക്തരെക്കൂടാതെ ഇതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി ധാരാളം വിനോദസഞ്ചാരികളും ഇവിടെ എത്താറുണ്ട്.
സന്യ മന്ദിര,ഗടി മന്ദിര,ധുണി മന്ദിര തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. വര്‍ഷാവര്‍ഷം മകമാസത്തിലെ പൌര്‍ണ്ണമി ദിവസത്തിലാണ്ജോരന്തയിലെ ഉത്സവം. മഹിമ വിശ്വാസികളുടെ ഒത്തുചേരല്‍ നടക്കുന്ന ഈ ഉത്സവം 1874 മുതല്‍ മുടക്കമില്ലാതെ ജോരന്തയില്‍ നടക്കാറുണ്ട്.



Click it and Unblock the Notifications