Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ധോളവീര

ധോളവീര- ഹാരപ്പന്‍ നഗരം

10

ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം എന്ന നിലയ്‌ക്കാണ്‌ ധോളവീരയുടെ പ്രശസ്‌തി. പ്രധാനപ്പെട്ട സിന്ധൂനദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ പെടുന്ന ധോളവീര റാന്‍ ഓഫ്‌ കച്ചിലെ ഖാദിര്‍ ബെറ്റ്‌ ദ്വീപിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രാദേശികമായി ഇത്‌ ടിമ്പാ പ്രാചീന്‍ മഹാനഗര്‍ കോട്ടഡ എന്ന്‌ അറിയപ്പെടുന്നു. ഇവിടെ നിന്ന്‌ ഉത്‌ഘനനം ചെയ്‌തെടുത്ത ഹാരപ്പന്‍ നഗരം തന്നെയാണ്‌ ധോളവീരയുടെ ഏറ്റവും പ്രധാന ആകര്‍ഷണം.

ഇവിടെ നിലനിന്നിരുന്ന സംസ്‌കാരത്തെ കുറിച്ചും ഭാഷ, നിര്‍മ്മാണ ശൈലികള്‍ എന്നിവയെ കുറിച്ചും ധോളവീര വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ധോളവീരയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ വളരെ പ്രധാനപ്പെട്ടവയാണ്‌.  നിശ്ചിതമായ ജ്യാമിതീയ രീതിയിലായിരുന്നു ധോളവീരയുടെ നിര്‍മ്മിതി. അതുകൊണ്ട്‌ തന്നെ നഗരത്തില്‍ മൂന്ന്‌ പ്രധാന ഭാഗങ്ങള്‍ കാണാം. കോട്ട, നഗരമധ്യം, താഴ്‌ന്ന പട്ടണഭാഗം എന്നിവയായിരുന്നു ഈ ഭാഗങ്ങള്‍. നഗരമധ്യത്തില്‍ ഒരു കോട്ടയും  നിര്‍മ്മിച്ചിരുന്നു.

മറ്റു ഹാരപ്പന്‍ നഗരങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടെ നിര്‍മ്മാണത്തിന്‌ കല്ലുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. മറ്റിടങ്ങളിലെ പ്രധാന  നിര്‍മ്മാണ വസ്‌തു ചുടുകല്ലുകളായിരുന്നു. ജലസംരക്ഷണമായിരുന്നു ധോളവീരയുടെ മറ്റൊരു സവിശേഷത. ഇവിടെ നിരവധി  ജലസംഭരണികള്‍ നിര്‍മ്മിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഭരണങ്ങള്‍, പാത്രങ്ങള്‍, മുദ്രകള്‍, സ്വര്‍ണ്ണം, വെള്ളി,  ടെറാകോട്ട ഉത്‌പന്നങ്ങള്‍, മെസപ്പൊട്ടോമിയയില്‍ നിന്നുളള ഏതാനും സാധനങ്ങള്‍ എന്നിവ ധോളവീരയില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌.

റോഡ്‌ മാര്‍ഗ്ഗം ധോളവീരയില്‍ എത്താവുന്നതാണ്‌. ഗാന്ധിധാം വിമാനത്താവളം, സമക്യാലി റെയില്‍വെ സ്‌റ്റേഷന്‍ എന്നിവയും ധോളവീരയ്‌ക്ക്‌ സമീപത്താണ്‌ സ്ഥിതി ചെയ്യുന്നത്‌.

ധോളവീര പ്രശസ്തമാക്കുന്നത്

ധോളവീര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ധോളവീര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ധോളവീര

  • റോഡ് മാര്‍ഗം
    ഭുജില്‍ നിന്ന്‌ 250 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധോളവീരയില്‍ എത്താം. ഭാച്ചാവു വഴിയും റാപാര്‍ വഴിയും ഇവിടെ എത്താന്‍ കഴിയും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഭച്ചു റെയില്‍വെ സ്റ്റേഷനും സമഖ്യാളി റെയില്‍വെ സ്റ്റേഷനുമാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍. കച്ചില്‍ നിന്ന് നിരവധി ട്റെയിനുകള്‍ ഇവിടെ എത്തിച്ചേരുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ധോളവീരയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭുജ്‌ എയര്‍പോര്‍ട്ടാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri