നാഗാലാന്‍ഡിന്റെ യഥാര്‍ത്ഥ ദൃശ്യം ഒരൊറ്റ ഗ്രാമത്തില്‍ നിന്നും കാണണമെങ്കില്‍ ദിഫുപര്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. നഗര ഹൃദയത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ 14,000 ജനങ്ങളുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ഈ ഗ്രാമം ഒരു ചെറിയ നാഗാലാന്‍ഡ് തന്നെയാണ് .ഏകദേശം പതിനാലോളം വ്യത്യസ്‌ത ഗോത്രക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്. അന്‍ഗാമി, ലോത്ത, ചകേഹ്‌സാങ്, സുമി, സങ്‌തം, എഒ, റെന്‍ഗ്മ പൗച്ചുരി സീലിയാങ് തുടങ്ങിയ വ്യത്യസ്‌ത വംശജര്‍ ഇവിടെ താമസിക്കുന്നുണ്ട്. നാഗ സമൂഹത്തിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണിവിടം.
വസ്‌ത്രധാരണം, ഭക്ഷണം, ഭാഷ തുടങ്ങി വിവിധ നാഗ വംശജരുടെ സമാനതകളും വ്യത്യസ്‌തകളും മനസിലാക്കാന്‍ ഇവിടം സഹായിക്കും. ദിഫുപര്‍ സന്ദര്‍ശിക്കുമ്പോള്‍ നാഗ സ്‌മാരകങ്ങള്‍ വാങ്ങാന്‍ മറക്കരുത്. നാഗാലാന്‍ഡിന്റെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം ദിഫുപര്‍ മാത്രം സന്ദര്‍ശിച്ചാല്‍ മതിയാകും.



Click it and Unblock the Notifications