ഒരു പുതിയ സ്ഥലത്തെത്തിയിട്ട് അവിടുത്തെ സസ്യ ജന്തു ജാലങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ആയാത്ര പൂര്‍ണമാകില്ല. ദിമാപൂരിലെ സുവോളജിക്കല്‍ പാര്‍ക് ആളുകളെ പ്രകൃതിയുമായി ബന്ധിപ്പിക്കും. കൂടാതെ സംസ്ഥാനത്തെയും വടക്ക് കിഴക്കന്‍ മേഖലയിലെയും സമ്പന്നമായ സസ്യ ജന്തു ജാലങ്ങളെക്കുറിച്ച് അറിവും നല്‍കും. വിനോദവും വിജ്ഞാനവും ഒരുപോലെ നല്‍കുന്ന സ്ഥലമാണ് ഇവിടം.
നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള സുവോളജിക്കല്‍ പാര്‍ക് 176 ഹെക്‌ടര്‍ അഥവ 434.90 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ച് കിടക്കുന്നു. ഒരു പീഠഭൂമിയിലാണ് പാര്‍ക് സ്ഥിതി ചെയ്യുന്നത്. ജലപക്ഷികള്‍ക്ക് വളരെ അനുയോജ്യമായ താഴ്‌ന്ന ഇടങ്ങള്‍ ഇവിടെയുണ്ട്. സമ്പന്നമായ പ്രകൃതി സമ്പത്തിനെ കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതിനായി 2008 ആഗസ്റ്റ് 28 നാണ് സുവോളജിക്കല്‍ പാര്‍ക് സര്‍ക്കാര്‍ തുടങ്ങുന്നത്. മൊത്തം വടക്ക് കിഴക്കന്‍ മേഖലയുടെയും സംസ്ഥാനത്തിന്റെയും പരിപാലന കേന്ദ്രമാണ് ഈ സുവോളജിക്കല്‍ പാര്‍ക്.



Click it and Unblock the Notifications