സോം, മഹി എന്നീ നദികള്‍ കൂടിച്ചേരുന്ന ഭാഗത്തെ ഒരു തുരുത്തിലാണ് ഈ ക്ഷേത്രമുള്ളത്. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. എല്ലാവര്‍ഷവും മാഘശുക്ല ഏകാദശി മുതല്‍ മാഘ ശുക്ല പൂര്‍ണിമവരെയുള്ള സമയത്ത് ഇവിടെ ഉത്സവം നടക്കാറുണ്ട്. ബനേശ്വര്‍ മേളയെന്നാണ് ഉത്സവം അറിയപ്പെടുന്നത്. ഭില്‍ വിഭാഗക്കാര്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ് ഈ ഉത്സവം.
പ്രാദേശിക ആദിവാസി വിഭാഗത്തിന്റെ സംസ്‌കാരവും രീതികളും കലകളുമെല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നൊരു സമയംകൂടിയാണ് ഈ ഉത്സവകാലം. ഈ ഉത്സവസമയത്ത് ഒട്ടേറെയാളുകളാണ് ഇവിടെയെത്താറുള്ളത്. സമീപത്തായി ഒരു വിഷ്ണുക്ഷേത്രവുമുണ്ട്. 1850ല്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് കരുതുന്നത്.



Click it and Unblock the Notifications