സൂററ്റിലെത്തുന്ന സഞ്ചാരികള്‍ ദ്വാരകയിലെ ഈ പ്രദേശം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്.സോംനാഥിന് വടക്കുള്ള ക്ഷേത്രമാണ് ബാല്‍ക്കാ തീര്‍ത്ഥ്. ഭഗവാന്‍ വിഷ്ണുവിന്‍റെ കൃഷ്ണാവതാരത്തിന്‍റെ പരിസമാപ്തി ഇവിടെ വച്ചായിരുന്നു എന്നാണ് വിശ്വാസം. കൃഷ്ണന്‍റെ കാല്‍പ്പാദം കണ്ട് മാന്‍പേടയാണെന്ന് തെറ്റിദ്ധരിച്ച വേടന്‍ അമ്പെയ്യുകയും അമ്പേറ്റ ഭഗവാന്‍ മരിക്കുകയുമായിരുന്നു.ഭഗവാന്‍റെ സ്മരണാര്‍ത്ഥം ഇവിടെ ഒരു തുളസിച്ചെടി നടുകയും ഒരു കൃഷ്ണപ്രതിമ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ബാല്‍ക്ക തീര്‍ത്ഥത്തിന് തൊട്ടടുത്തായാണ് കൃഷ്ണഭഗവാന്‍റെ ശരീരം ദഹിപ്പിച്ചുവെന്ന് കരുതപ്പെടുന്ന ദേഹോത്സര്‍ഗ്ഗ് സ്ഥിതി ചെയ്യുന്നത്. സോംനാഥ് ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബാല്‍ദേവ് ഗുഫയും പ്രസിദ്ധമാണ്. ഭഗവാന്‍കൃഷ്ണന്‍റെ മരണശേഷം ജേഷ്ഠനായ ബലരാമന്‍ഒരു വെളുത്ത സര്‍പ്പത്തില്‍റെ രൂപത്തില്‍ സര്‍പ്പലോകത്തേക്ക് അപ്രത്യക്ഷനായത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.