ജഗത് മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദ്വാരകാധീശ ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ പതിനാറാം നൂറ്റാണ്ടിലാണ് ദ്വാരകാധീശ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നും ഒരു വാദഗതിയുണ്ട്. സ്വര്‍ഗദാരമെന്നും മോക്ഷദ്വാരമെന്നും പേരുള്ള രണ്ട് പ്രധാന പ്രവേശനകവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.
രാവിലെ ഏഴര മുതല്‍ ഒമ്പതര വരെയും പന്ത്രണ്ടര മുതല്‍ അഞ്ച് മണിവരെയുമാണ് ക്ഷേത്രത്തില്‍ തൊഴാനാവുക.



Click it and Unblock the Notifications