Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എല്ലോറ » ആകര്‍ഷണങ്ങള് » എല്ലോറയിലെ ബുദ്ധമതക്ഷേത്രങ്ങള്‍

എല്ലോറയിലെ ബുദ്ധമതക്ഷേത്രങ്ങള്‍, എല്ലോറ

11

ഗുഹ 1 എല്ലോറയില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ടഗുഹയാണിത്. തെക്കുഭാഗത്തായിട്ടാണ് ഒന്നാമത്തെ ഗുഹ സ്ഥിതിതെയ്യുന്നത്. ഈ ബുദ്ധവിഹാഗത്തില്‍ ശില്‍പവേലകളോ കൊത്തുപണികളോ ഒന്നുംതന്നെയില്ല. ഗുഹ 2 രണ്ടാമത്തെ ഗുഹ ശ്രീബുദ്ധന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ്. ഉയരത്തിലുള്ള പടികളുടെ അവസാനത്തിലാണ് ഈ ഗുഹ കാണാന്‍ കഴിയുക. ഇതിനകത്തെ മണ്ഡപത്തില്‍ ബുദ്ധന്റെ പൂര്‍ത്തിയാക്കാത്തൊരു ചിത്രം കാണാം. ഇവിടെ കാണുന്ന കൊത്തുപണികള്‍ വളരെ വലുതും മനോഹരവുമാണ്. ധനത്തിന്റെ ദേവനായ പഞ്ചിക, ഐശ്വര്യ ദേവതയായ ഹരിതി എന്നിവരുടെയെല്ലാം രൂപങ്ങല്‍ ഇവിടെയുണ്ട്. ഗുഹ 3 ഈ ഗുഹയിലുമുണ്ട് ബുദ്ധന്റെ ഒരു പൂര്‍ത്തിയാകാത്ത ചിത്രം. ചെറിയ ചെറിയ രൂപങ്ങളും അടയാളങ്ങളുമെല്ലാം കൊണ്ട് ഇതിനകം അലങ്കരിച്ചിട്ടുണ്ട്. ഗുഹ 4 രണ്ട് നിലകളുണ്ടെന്ന് തോന്നിയ്ക്കുന്ന നാലാമത്തെ ഗുഹ ഇപ്പോള്‍ നാശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ബുദ്ധന്റെ ഇരിയ്ക്കുന്ന രീതിയിലുള്ളൊരു ചിത്രമുണ്ട് ഇവിടെ. ഗുഹ 5 117 അടി ആഴവും 59 അടി വ്യാസവുമുള്ളതാണ് ഈ ഗുഹ. ഇതൊരു ബുദ്ധആശ്രമമായി ഉപയോഗിച്ച ഗുഹയാണ്. മഹര്‍വാദ എന്നാണ് ഇതിന്റെ പേര്. ഇതിനകത്ത് ബുദ്ധ സന്യാസിമാര്‍ക്ക് ഉപയോഗിക്കാനായി തീര്‍ത്ത 20 മുറികളുണ്ട്. കൂടെ ബുദ്ധപ്രതിമയുള്ള ഒരു മനോഹരമായ ഒരു ക്ഷേത്രവുമുണ്ട്. ഗുഹ 6 ചതുരാകൃതിയിലുള്ള ഹാളാണ് ഈ അഞ്ചാം ഗുഹയുടെ പ്രത്യേകത. ബോധിസത്വന്‍, ദേവതകളായ മഹാമയൂരി, താര എന്നിവരുടെയെല്ലാം ചിത്രങ്ങള്‍ ഈ ഗുഹയില്‍ കാണാം. ഗുഹ 7 കാഴ്ചയില്‍ അധികം പ്രാധാന്യം തോന്നാത്ത അല്ലെങ്കില്‍ കൂടുതല്‍ പണികളില്ലാത്ത ഗുഹയാണിത്. തൂണുകളുള്ള ഒരു വിശാലമായ ഹാളാണ് ഇതിനകത്തുള്ളത്. ഗുഹ 8എട്ടാമത്തെ ഗുഹയും ഒരുകാലത്ത് ബുദ്ധവിഹാരമായിരുന്നു. ബുദ്ധന്റെ പ്രത്യേകതരത്തിലുള്ള രൂപങ്ങളും മറ്റും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. കുറച്ചേറെ കാണാനുള്ളതാണ് ഈ ഗുഹ. ഗുഹ 9 താര ദേവിയുടെ മനോഹരമായ രൂപമാണ് ഈ ഗുഹയിലെ എറ്റവും പ്രധാന കാഴ്ച. ആന, പാമ്പ്, തീ, കപ്പലപകടം എന്നിവയില്‍ നി്ന്നും താരാദേവി ഭക്തരെ രക്ഷിക്കുന്നതരത്തിലുള്ളതാണ് ചിത്രങ്ങള്‍. ഒരു തുറന്ന ടെറസും സമീപത്തായി ചെറുക്ഷേത്രവുമുണ്ട് ഇവിടെ. ഗുഹ 10 പത്താമത്തെഗുഹയുടെ പേര് ദേവശില്‍പിയായ വിശ്വകര്‍മ്മന്റേതാണ്. ആശാരിയുടെ വീട് എന്നര്‍ത്ഥം വരുന്ന സുതര്‍ കാ ഝോപ്രയെന്ന പേരുമുണ്ട് ഈ ഗുഹയ്ക്ക്. വിശ്വകര്‍മ്മന് പൂജാദികള്‍ അര്‍പ്പിക്കാനായി ആശാരിമാര്‍ ഇവിടെയെത്തുക പതിവാണ്. ഒരു ചൈത്യഗൃഹം(ബുദ്ധന്റെ ക്ഷേത്രം) ഇവിടെ കാണാം. ഇതിന്റെ പ്രവേശനകാവടത്തിലായി ബുദ്ധന്റെ ധര്‍മ്മചക്രപ്രവര്‍ത്തനമുദ്രയുമായി ഇരിയ്ക്കുന്ന രീതിയിലുള്ള പതിനൊന്ന് അടിയുള്ള പ്രതിമ ഇവിടെകാണാം. ഗുഹ 11 ദോ താല്‍ എന്നാണ് ഇതിന്റെ പേര്. രണ്ട് നിലകള്‍ എന്നാണ് ഈ വാക്കിന് അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഈ ഗുഹയ്ക്ക് മൂന്ന് നിലകളുണ്ട്. ബുദ്ധന്റെ ഇരിയ്ക്കുന്ന നിലയിലുള്ള ഒരു രൂപമിവിടെയുണ്ട്. കൂടാതെ ഗണപതി, ദുര്‍ഗ എന്നിവരുടെ പ്രതിമകളുമിവിടെയുണ്ട്. ഗുഹ 12 തീന്‍ താല്‍ അതായത് മൂന്നു നിലയുള്ള ഗുഹ എന്നാണ് ഇതിന്റെ പേര്. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ് ഈ ഗുഹയിലുള്ളത്. വിശാലമായ പ്രവേശനകവാടത്തിലൂടെ വലിയൊരു നടുമുറ്റത്തേയ്ക്കാണ് നമ്മള്‍ എത്തുക. ഇവിടെയാണ് മൂന്ന് നിലകളിലേയ്ക്കുള്ള പടികളുള്ളത്. ഇവിടുത്തെ ഹാളുകളില്‍ ഒട്ടേറെ തൂണുകളും കൊത്തുപണികളും ബുദ്ധന്റെ ചിത്രങ്ങളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri