Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » എല്ലോറ » ആകര്‍ഷണങ്ങള് » എല്ലോറയിലെ ഹൈന്ദവഗുഹാക്ഷേത്രങ്ങള്‍

എല്ലോറയിലെ ഹൈന്ദവഗുഹാക്ഷേത്രങ്ങള്‍, എല്ലോറ

33

ഗുഹ 13 ഇതൊരു ഗുഹയെന്നതില്‍കവിഞ്ഞ പ്രത്യേകതളൊന്നുമില്ലാത്തതാണ്. ഗുഹ 14 രാവണ്‍ കി ഖായ് എന്നാണ് ഈ ഗുഹയുടെ പേര്. ഇതിന് ഈ പേര് വരാനുള്ളകാരണത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കൊന്നും ഇതുവരെ ഒരു അറിവും ലഭ്യമായിട്ിടല്ല. വലിയൊരു മുറ്റവും ഒരു ശ്രീകോവിലുമാണ് ഇവിടെയുള്ളത്. ശ്രീകോവിന് ചുറ്റം വൃത്താകൃതിയിലുള്ള ഒരു നടപ്പാതയുണ്ട്. ശ്രീകോവിലിന്റെ ഒരു ചുവരില്‍ വൈഷ്ണവവിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പകര്‍ത്തിവച്ചിരിക്കുന്നത്. മറ്റു ചുവരുകളില്‍ ദുര്‍ഗാ ദേവി, ഗജലക്ഷ്മി എന്നിവരുടെ ചിത്രങ്ങള്‍ കാണാം. ഈ ഗുഹയില്‍ നിന്നും മറ്റൊരു ഹൈന്ദവഗുഹാക്ഷേത്രത്തിലേയ്ക്ക് കടക്കാം. ഇതിന്റെ മുറ്റത്ത് നടുക്കായി ഒരു ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്. ഗുഹ 15 ഒറ്റക്കല്ലില്‍ത്തീര്‍ത്ത ശില്‍പങ്ങളുള്ള ഏക ഗുഹയാണിത്. വിഷ്ണുവിന്റെ പത്തവതാരങ്ങളാണ് ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനകത്ത് മൂന്ന് നിലയുള്ള ഒരു മണ്ഡപമുണ്ട്. വിവിധ സാമ്രാജ്യങ്ങളെക്കുറിച്ചുള്ള കാലഘട്ടമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. പകുതി ബുദ്ധമതശൈലിയിലും പകുതി ഹൈന്ദവശൈലിയിലുമുള്ള കാഴ്ചകളാണ് ഇവിടെ കാണുക. ഗുഹ 16 എല്ലോറ ഗുഹകളിലെ ഏറ്റവും മനോഹരമായ ഗുഹ ഇതാണ്, ലോകത്തിലെത്തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതഗുഹയാണിത്. കൈലാസ എന്നാണ് ഇതിന്റെ പേര്. ഇതിനകത്ത് വളരെ മനോഹരമായ ഒരു ക്ഷേത്രമുണ്ട്. കൈലാസ ക്ഷേത്രമെന്നാണ് ഇതിനെ പറയുന്നത് ഇവിടെ ശിവന്‍ തന്നെയാണ് പ്രധാന ദേവന്‍. ചാലൂക്യ ഭരണകാലത്ത് നിര്‍മ്മിച്ച വിരൂപാക്ഷക്ഷേത്രവുമായി ഏറെ സമാനതകളുള്ള ക്ഷേത്രമാണിത്. പ്രവേശനകവാടം, ശിവക്ഷേത്രം, നന്ദി ക്ഷേത്രം തുടങ്ങിയവയാണ് ഈ ഗുഹയിലെ പ്രധാന കാഴ്ചകള്‍. ഗുഹ 21 ആദ്യകാലത്ത് നിര്‍മ്മിച്ച ഗുഹകളില്‍ ഒന്നാണിത് രാമേശ്വരമെന്നാണ് ഇതിന്റെ പേര്. ഇതിനകത്ത് പലഹൈന്ദവദേവകളുടെയും ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഇതും ശിവന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഗുഹയാണ്. ഇതിനകത്ത് ശിവലിംഗം, നന്ദി തുടങ്ങിയ പ്രതിഷ്ഠകളെല്ലാമുണ്ട്. മറ്റ് ഗുഹാക്ഷേത്രങ്ങളില്‍ കാണുന്നപോലുള്ള ഒരു മണ്ഡപവും ഇവിടെയുണ്ട്. ഗംഗ, യമുന എന്നീ ദേവതകളുടെ രൂപങ്ങളും ഒപ്പം പാര്‍വ്വതിയുടെ വിവാഹചിത്രങ്ങളുമുണ്ട് ഇവിടുത്തെ ചുവരുകളില്‍. ഗുഹ 29 ദുമാര്‍ ലിനയെന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. സീത കാ നഹാനി എന്നൊരു കുളത്തിനരികിലാണ് ഈ ഗുഹ. മറ്റു ഗുഹകളില്‍ നിന്നകന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ഇവിടെ വലിയൊരു ശിവലിംഗമുമ്ട്. ഇതിനകത്തെ ഹാളില്‍ നാല് ദ്വാരപാലകരുടെ രൂപമുണ്ട്. മുംബൈയ്ക്കടുത്തുള്ള എലഫെന്റ ഗുഹകളോട് സാമ്യമുള്ള ഗുഹയാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri