1987 ലാണ് ഈറോഡില്‍ സര്‍ക്കാര്‍ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്. കല, നരവംശശാസത്രം, പുരാവസ്‌തു എന്നിവയുമായി ബന്ധപ്പെട്ട വസ്‌തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിലെ ഏറ്റവും വലിയ കല,സംസ്‌കാര സംരക്ഷണ കേന്ദ്രമാണിത്. ഞാറാഴ്‌ചകളിലും മ്യൂസിയം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ മാസവും വെള്ളി ആഴ്‌ചകളിലും രണ്ടാം ശനിയാഴ്‌ചകളിലും മാത്രമാണ് മ്യൂസിയം പ്രവര്‍ത്തിക്കാത്തത്. നഗരത്തിന്റെ കലാമൂല്യം പ്രത്യേകമായി സംരക്ഷിക്കാന്‍ മ്യൂസിയം എപ്പോഴും ശ്രമിക്കുന്നുണ്ട്. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പുരാതന കാലത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇവിടെ നിരവധിയുണ്ട്. മ്യൂസിയത്തിന്റെ മൊത്തം വിസ്‌തൃതി 120 ചതുരശ്ര അടിയ്‌ക്ക് മേലാണ്. മ്യൂസിയത്തിന് വേണ്ടി വ്യത്യസ്‌തമായ വസ്‌തുക്കള്‍ കണ്ടെത്താന്‍ അധികൃതര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്.



Click it and Unblock the Notifications