ഈറോഡിലെ ഒരു ചെറിയ പഞ്ചായത്ത് നഗരമാണ് കൊടുമുടി. പന്തീരായിരത്തിനടുത്ത് ജനസംഖ്യയുള്ള കൊടുമുടി സമുദ്ര നിരപ്പില്‍ നിന്നും 144 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൈലാസത്തിന്റെ ശിഖരങ്ങളില്‍ ഒന്നാണ് ഇവിടമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാവേരി നദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മോതസവത്തിന്റെ സമയത്ത് നിരവധി പേര്‍ ഇവിടേയ്‌ക്കെത്താറുണ്ട്. ഉത്സവത്തോടനുബന്ധിച്ച വിളക്കുകള്‍ കത്തിച്ച് നദിയില്‍ ഒഴുക്കുന്ന പതിവുണ്ട്. സാഹിത്യത്തിലും കലയിലും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള നഗരമാണിത്. കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പരമ്പരാഗത നഗരമായിട്ട് കണക്കാക്കപ്പെടുന്നു. കൊടുമുടിയില്‍ ചിത്തിര, ആവണി തുടങ്ങി വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications