ഈറോഡിന് വളരെ അടുത്തായുള്ള ക്ഷേത്രമാണ് മഹിമലീശ്വരര്‍ ക്ഷേത്രം. നഗരത്തിലെ പ്രധാന ബസ് സ്റ്റാന്‍ഡില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരമെ ഇവിടേയ്‌ക്കുള്ളു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ശിവ ക്ഷേത്രമാണിത്. ഭഗവാന്‍ ശവന്‍ മലിവരരായി ആരാധിക്കപ്പെടുന്ന സ്ഥലമാണിത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവന്റേതാണെങ്കിലും ശക്തി മാതാവിന്റെ പ്രതിഷ്‌ഠയും ഇവിടെയുണ്ട്. മരഗതാംബിക യായിട്ടാണ് ദേവിയെ കരുതുന്നത്. ഗണിപതിയുടേയും ബ്രഹ്മാവിന്റയും പ്രതിഷ്‌ഠകള്‍ ഇവിടെയുണ്ട്. ക്ഷേത്രത്തെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ സംരക്ഷണം ശിവന്റെ കൈകളിലാണന്നും ഏത് തടസ്സങ്ങളെയും മറികടക്കാന്‍ സഹായിക്കുന്നത് ഭഗവാനാണന്നുമുള്ള വിശ്വാസമാണ് പ്രാദേശ വാസികളുടേത്.



Click it and Unblock the Notifications