ഈറോഡിലെ പരിയൂറെന്ന് ചെറു പട്ടണത്തിലുള്ള പ്രശസ്‌തമായ ക്ഷേത്രമാണ് പരിയൂര്‍ കൊണ്ടത്ത് കാളിയമ്മന്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ ശരിയായ പേര് അരുള്‍മിഗു കൊണ്ടത്ത് കാളിയമ്മന്‍ ക്ഷേത്രം എന്നാണ്. വര്‍ഷം തോറുമുള്ള ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍ നവരാത്രിയും പൊങ്കലുമാണ്. ദ്രാവിഡിയന്‍ വാസ്‌തുവിദ്യയാണ് ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആയിരത്തഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിനകം പണികഴിപ്പിച്ചിരിക്കുന്നത് കറുത്ത മാര്‍ബിള്‍ കൊണ്ടാണ്. അഞ്ച് നിലകളുള്ള ഒരു മണ്ഡപം ക്ഷേത്രത്തിന് പുറത്തായുണ്ട്. പൊതുവെ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വര്‍ഷതോറും രഥോത്സവം ഇവിടെ നടത്തപ്പെടാറുണ്ട്.



Click it and Unblock the Notifications