ഫൈസാബാദ് ഒരു ചരിത്ര നഗരമാണ്. ഈ നഗരത്തിന്റെ ഭൂതകാലത്തെ കുറിച്ച് പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ഫൈസാബാദ് മ്യൂസിയം. മുഗള്‍ ഭരണകാലത്തെ കുറിച്ചും നഗരത്തിന്റെ സംസ്‌കാരികവും സാമൂഹികവുമായി രൂപപെടലില്‍ ഈ കാലഘട്ടത്തിന്റെ സ്വാധീനമെന്തായിരുന്നെന്നും മനസ്സിലാക്കി തരുന്ന നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഐതീഹ്യവുമായി ബന്ധപ്പെട്ട പുരാവസ്‌തുക്കളും ഇവിടെയുണ്ട്. പുരാതന കാലത്തെ അപൂര്‍വങ്ങളായ വെള്ളി ആഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, ആയുധങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന യുദ്ധോപകരണങ്ങള്‍ ഓരോകാലഘട്ടത്തിലും നഗരം ഭരിച്ചിരുന്നവര്‍ ആരൊക്കെ എന്നതിലേക്കാണ് വെളിച്ചം വീശുന്നത്. വളരെ നല്ല രീതിയിലാണ് മ്യൂസിയം സംരക്ഷിച്ചിരിക്കുന്നത്.



Click it and Unblock the Notifications