മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നിര്‍മിച്ച ഈ വഴിയോര വിശ്രമ കേന്ദ്രം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പുനര്‍നിര്‍മിച്ച ഇവിടെ ലാഹോറിലേക്കുള്ള യാത്രാമധ്യേ നിരവധി രാജാക്കന്‍മാര്‍ താമസിച്ചിട്ടുണ്ട്. ഇവിടത്തെ എയര്‍ കണ്ടീഷനിംഗ് സംവിധാനമായ സരാദ് ഖാന ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ കെട്ടിട സമുച്ചയത്തിലെ ദൗലത്ത് ഖാന ഇക്കാസ് (ശീഷ് മഹല്‍) അലങ്കാരപ്പണികളുള്ള ഭിത്തികളും മിനാരങ്ങളും തടാകങ്ങളും തിളങ്ങുന്ന ടൈലുകള്‍ പതിച്ച താഴികകുടങ്ങളും ഒക്കെയായി സന്ദര്‍ശകന് വേറിട്ട ദൃശ്യാനുഭവമാണ് നല്‍കുക.
വെള്ളം തിളപ്പിക്കുന്നതിനുള്ള ടെറാകോട്ട ചാനലുകളോട് കൂടിയ ഭൂഗര്‍ഭ സംവിധാനമായ ഹമാം ആണ് മറ്റൊരു ആകര്‍ഷണം. എല്ലാ വര്‍ഷവും ശഹീദി ജോര്‍ മേളയുടെ സമയത്ത് ഇവിടെ സംഘടിപ്പിക്കുന്ന ദൃശ്യ ശബ്ദ നാടകം സംഘടിപ്പിക്കാറുണ്ട്. സിക്ക് രക്തസാക്ഷികളുടെ വീര ചരിത്രം പറയുന്ന ഈ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്താറ്.



Click it and Unblock the Notifications