സിര്‍ഹിന്ദ് ചണ്ഡിഗഡ് റോഡില്‍ അട്ടേവാലി എന്ന ഗ്രാമത്തിലാണ് ഈ ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജാ പൃഥിരാജ് ചൗഹാന്‍െറ കാലത്തോളം നീളുന്നതാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പുരാണം. ജൈനക്ഷേത്ര ദര്‍ശനത്തിന് കാളവണ്ടികള്‍ പോവുകയായിരുന്ന ഭക്തര്‍ വഴിമധ്യേ ആദി നാഥ ഭഗവാന്‍െറ ഭക്തയായിരുന്ന മാതാ ചക്രേശ്വരി ദേവിയുടെ വിഗ്രഹം വാങ്ങിയത്രേ.
അട്ടേലിക്ക് സമീപം രാത്രി വിശ്രമിച്ച ഇവര്‍ പുലര്‍ച്ചെ പുറപ്പെടാന്‍ നോക്കിയപ്പോള്‍ വാഹനം അനങ്ങിയില്ല. ഇതിനിടെ ഇവിടെ താന്‍ വാസമുറപ്പിക്കുകയാണെന്ന് ആകാശത്തില്‍ നിന്ന് അശരീരി ശബ്ദം മുഴങ്ങി. മരുഭൂമിക്ക് സമാനമായ പ്രദേശത്ത് ഈ സമയം ഒരു ജലധാര പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം. എല്ലാ വര്‍ഷവും ദസറക്ക് ശഷമുള്ള നാലാം ദിവസം ഇവിടെ നടക്കുന്ന മതപരമായ ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുക്കാറുണ്ട്.



Click it and Unblock the Notifications