ഫത്തേഹ്ഗര്‍ സാഹിബില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് സന്ത് നാംദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് പഞ്ചാബിലെത്തിയ സന്യാസിയായ നാം ദേവിന്‍െറ പേരിലുള്ള ഈ ക്ഷേത്രവും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്.
മുമ്പ് സ്വാമി നാം ദേവ് ജി കാ ദേരാ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത് ഇപ്പോള്‍ കാണുന്ന ക്ഷേത്രം 1925ലാണ് നിര്‍മിച്ചത്.
സിക്ക് പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബില്‍ സ്വാമി നാം ദേവിന്‍െറ 61ശ്ലോകങ്ങളും ഉള്ളതിനാല്‍ നിരവധി സിക്ക് മത വിശ്വാസികളും ഇവിടെയത്തൊറുണ്ട്. എല്ലാ വര്‍ഷവും ബസന്ത് പഞ്ചമി ദിനത്തിന്‍െറ ഭാഗമായി നടക്കുന്ന മൂന്ന് ദിവസത്തെ ഉല്‍സവത്തിനാണ് കൂടുതല്‍ ഭക്തരും എത്താറുള്ളത്.



Click it and Unblock the Notifications