പ്രശസ്ത ശില്‍പ്പിയായിരുന്ന ഉസ്താദ് സയാദ് ഖാന്‍െറ സഹായിയായിരുന്ന ക്വാജ ഖാന്‍െറ ശവകുടീരമാണ് ഇത്. തന്‍െറ ഗുരുവിനോളം കീര്‍ത്തി ആര്‍ജിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ക്വാജാ ഖാന്‍െറ ഈ ശവകുടീരത്തിന്‍െറ ഓരോ തൂണിലും തുരുമ്പിലും നിര്‍മാണ വൈഭവം തെളിഞ്ഞുകാണാം. ചില പെയിന്‍റിംഗുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മധ്യകാലത്തെ ഉദാത്ത കലാസൃഷ്ടികളായ പെയിന്‍റിംഗുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തലാനിയന്‍ മഖ്ബറ എന്നും അറിയപ്പെടുന്ന ഇതിന് ന്യൂദല്‍ഹിയിലെ പ്രശസ്തമായ ഹുമയൂണിന്‍െറ ശവകുടീരത്തോട് സാമ്യം ഉണ്ട്.



Click it and Unblock the Notifications