വിനോദകാര്യങ്ങള്‍ക്കായി അക്ബര്‍ പണിതീര്‍ത്ത അഞ്ച് നിലകെട്ടിടമാണഅ പാഞ്ച് മഹല്‍. വിശ്രമത്തിനും വിനോദത്തിനുമായാണ് ഇത് ഉപയോഗിച്ചിരുന്നത്. തുറന്നുവച്ചിരിക്കുന്ന അടിഭാഗം താഴ്നിലയില്‍നിന്ന് മുകളിലേക്ക് പോകുന്തോറും വലിപ്പം കുറഞ്ഞുവരുന്ന നിലകളുമാണ് ഇതിനുള്ളത്. എല്ലാ നിലയിലും തൂണുകളുണ്ട്.
ചക്രവര്‍ത്തിയുടെ രാജ്ഞിക്കും രാജകുമാരിമാര്‍ക്കും വേണ്ടിയാണ് ഇത് പണിതത്. സ്ത്രീകള്‍ക്ക് പുറത്ത് നടക്കുന്ന പ്രദര്‍നങ്ങള്‍ അകത്ത് നിന്ന് കാണുന്നതിന് സ്ക്രീന്‍ കൊണ്ട് മൂടിയ സൌകര്യമുണ്ടായിരുന്നു. അന്യപുരുഷന്‍മാര്‍ സ്ത്രീകളെ കാണാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പ്രത്യേകസൌകര്യമൊരുക്കിയത്. പ്രൌഡഗംഭീരമായ വാട്ടര്‍ ടാങ്കായ അനുപ് തലാവോവിന് സമീപത്താണ് പാഞ്ച് മഹല്‍.



Click it and Unblock the Notifications