Search
  • Follow NativePlanet
Share
» »മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...

മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...

ഇതാ കൊച്ചിയില്‍ ചുറ്റി നടന്ന് കാണേണ്ട കാഴ്ചകള്‍ എന്തൊക്കെയാണ് എന്നു നോക്കാം

മലയാളികളെ സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ചൊരു മുഖവര ആവശ്യമില്ലാത്ത ഇടങ്ങളിലൊന്നാണ് കൊച്ചി. അറബിക്കടലിന്‍റെ റാണിയെന്നു സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന കൊച്ചിക്ക് നൂറ്റാണ്ടുകളുടെ കച്ചവട പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ലോകത്തിലെ തന്നെ എണ്ണം പറയുന്ന സ്വാഭാവിക തുറമുഖങ്ങളിലൊന്നും ഇവിടെയാണുള്ളത്. യാത്രകളുടെ കാര്യത്തിലേക്ക് വന്നാല്‍ എണ്ണിയാല്‍ തീരാത്തത്രയും ഇടങ്ങള്‍ കൊച്ചിയില്‍ കാണുവാനുണ്ട്. കായല്‍ കാഴ്ചകളില്‍ തുടങ്ങി ഫോര്‍ട്ട് കൊച്ചി കണ്ട് മട്ടാഞ്ചേരിയും ഹില്‍ പാസലും ജൂതപ്പള്ളിലും ബോള്‍ഗാട്ടിയും കണ്ടുതീര്‍ക്കുവാന്‍ ഒന്നും രണ്ടും ദിവസം പോരാതെ വരും. ഇതാ കൊച്ചിയില്‍ ചുറ്റി നടന്ന് കാണേണ്ട കാഴ്ചകള്‍ എന്തൊക്കെയാണ് എന്നു നോക്കാം

കൊച്ചി കായല്‍

കൊച്ചി കായല്‍

കൊച്ചിയുടെ കാഴ്ചകള്‍ തുടങ്ങുന്നത് തന്നെ ഇവിടുത്തെ കായലുകളില്‍ നിന്നാണ്. അറബിക്കടലിനു സമാന്തരമായി കിടക്കുന്ന തടാകങ്ങളും ലഗൂണുകളും ചേരുന്നതാണ് കൊച്ചിയുടെ കായല്‍ എന്നു പറയാം. കൊച്ചി ആഴി മുതൽ മുനമ്പം അഴി വരെ നീണ്ടുകിടക്കുന്ന ശാന്തമായ കായൽ വീരൻപുഴ എന്നാണ് അറിയപ്പെടുന്നത്. വേമ്പനാട്ടു കായലിന്റെ വടക്കേ വിസ്താരമാണിത്. വേമ്പനാട് കായൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ തടാകമാണ്.

PC: Unsplash

മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവ്

കൊച്ചി നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഏതുനേരവും ഉണര്‍ന്നിരിക്കുന്ന മറൈന്‍ ഡ്രൈവ്. വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാനാണ് ആളുകള്‍ ഇവിടം അധികവും തിരഞ്ഞെടുക്കാറുള്ളത്. കൊച്ചിയുടെ ഹൃദയഭാഗത്തായാണ് മറൈന്‍ ഡ്രൈവുള്ളത്. ഷോപ്പിങ്ങും ഭക്ഷണവും ഇവിടെ നടക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടേക്ക് വരുന്നു. മഴവില്‍ പാലമാണ് മറ്റൊരു ആകര്‍ഷണം.

PC:Unsplash

ഹില്‍ പാലസ്

ഹില്‍ പാലസ്

ചരിത്രത്തോട് താല്പര്യമുള്ളവര്‍ പോയിരിക്കേണ്ട ഇടമാണ് കൊച്ചിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ തൃപ്പൂണിത്തുറയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ പാലസ്. കൊച്ചി മഹാരാജാവ് 1865-ൽ പണികഴിപ്പിച്ച ഹിൽ പാലസ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങള്‍ ഹില്‍ പാലസിന്‍റെ ഭാഗമാണ്. ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഇവിടെയുണ്ട്

PC:Vinayaraj

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം

കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം എന്നു വിളിക്കപ്പെടുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം കലൂരിലാണുള്ളത്. 38000 വരെ കാണികളെ ഇതില്‍ ഉള്‍ക്കൊള്ളും. 1996 ല്‍ ആണിതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനും ഇവിടം വേദിയായിട്ടുണ്ട്.
PC:Bittuspeeding

 മട്ടാഞ്ചേരി പാലസ്

മട്ടാഞ്ചേരി പാലസ്

ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്ന മട്ടാഞ്ചേരി പാലസ് മട്ടാഞ്ചേരിയിലാണ് സ്ഥിതി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പോര്‍ച്ചുഗീസുകാരാണ് കൊട്ടാരം നിര്‍മ്മിച്ചതെങ്കിലും പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് ഇത് സമ്മാനമായി നല്കി. പിന്നീട് ഡച്ചുകാര്‍ കൊട്ടാരത്തില്‍ ചില ചെറിയ അറ്റുകുറ്റപ്പണികള്‍ നടത്തുകയും ശേഷം ഇവിടം ഡച്ച് കൊട്ടാരം എന്നറിയപ്പെടുകയും ചെയ്തു. സാധാരണയായി ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ചിത്രപ്പണികള്‍ കൊട്ടാരത്തിലുണ്ട്.
PC:Ranjith Siji
https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82#/media/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mattancherry_Palace_DSC_0899.JPG

ജൂതപ്പള്ളി

ജൂതപ്പള്ളി

മട്ടാഞ്ചേരിയിലെ മറ്റൊരു കാഴ്ച ജൂതപ്പള്ളിയാണ്. 1568 - ൽ നിര്‍മ്മിച്ച ഈ സിനഗോഗ് ഇന്ന് കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയ സിനഗോഗ് കൂടിയാണ്.
PC:Wouter Hagens

പള്ളിപ്പുറം കോട്ട

പള്ളിപ്പുറം കോട്ട

എറണാകുളത്തെ ചരിത്ര നിര്‍മ്മിതികളില്‍ ഒന്നാണ് വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി പള്ളിപ്പുറത്ത് സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം കോട്ട. വൈപ്പിൻ കോട്ട, ആയക്കോട്ട എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. ഇന്ത്യയിൽ യൂറോപ്യർ ഏറ്റവും ആദ്യമുണ്ടാക്കിയ കോട്ട കൂടിയാണിത്. ഇന്നിത് കേരള പുരാവസ്തു വകുപ്പിന്റെ സ്മാരകമായി സംരക്ഷിക്കപ്പെടുന്നു.

PC:Challiyan

ബോള്‍ഗാട്ടി പാലസ്

ബോള്‍ഗാട്ടി പാലസ്

ബോൽഗാട്ടി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ബോള്‍ഗാട്ടി പാലസ് ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിലുള്ള പൈതൃക ഹോട്ടലുകളില്‍ ഒന്നാണ്. 1744 ല്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി കാലങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. 1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായിരുന്നു ഇവിടം.
PC:Renikk

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

എറണാകുളം നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് പ്രസിദ്ധമായ ഫോര്‍ട്ട് കൊച്ചി സ്ഥിതി ചെയ്യുന്നത്. ബോട്ട് മാര്‍ഗ്ഗം പോയാല്‍ വെറും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ചിത്രനിര്‍മ്മിതികളും ദേവാലയങ്ങളും അടക്കം അതിമനോഹരമായ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. കൊച്ചി കാണാനെത്തുന്നവര്‍ ഒരിക്കലും ഒഴിവാക്കാത്ത ഇടങ്ങളിലൊന്നാണിത്. സാന്റാക്രൂസ് ബസിലിക്ക,ഡച്ച് സെമിത്തേരി, ചീനവലകൾ, കഫേകള്‍, പഴയ കെട്ടിടങ്ങള്‍, ബീച്ച്, ബംഗ്ലാവുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനുണ്ട്.
PC:Kandukuru Nagarjun

വെല്ലിങ്ടണ്‍ ഐലന്‍ഡ്

വെല്ലിങ്ടണ്‍ ഐലന്‍ഡ്

കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് നിര്‍മ്മിച്ച കൊച്ചിയിലെ മനുഷ്യനിര്‍മ്മിത ദ്വീപാണ് വെല്ലിങ്ടണ്‍ ഐലന്‍ഡ്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായ ലോർഡ് വില്ലിംഗ്‌ടന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചിയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ജനവാസം ഇവിടെ വളരെ കുറവാണ്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്.
PC:Ahammed Shahz

മലയാറ്റൂര്‍

മലയാറ്റൂര്‍

കൊച്ചിയില്‍ നിന്നും 47 കിലോമീറ്റര്‍ അകലെയാണ് മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കരയും നദിയും മലയും സംഗമിക്കുന്ന ഇടമായ ഇവിടം ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ്. തോമാശ്ലീഹായുടെ നാമ‌ധേയത്തിലുള്ള ദേവാലയം പൊന്നിന്‍ കുരിശിന്‍റെ പേരില്‍ പ്രസിദ്ധമാണ്. വിശുദ്ധന്റെ കാലടികള്‍ ഇവിടെയുണ്ടെന്നാണ് വിശ്വാസം. ഈസ്റ്ററിന് ശേഷമുള്ള പുതുഞായറാഴ്ച ഇവിടെ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്നു.
PC:Dilshad Roshan

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

എറണാകുളത്തു നിന്നും 20 കിലോമീറ്റര്‍ അകലെയാണ് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
PC:Roney Maxwell

സാന്‍റാക്രൂസ് ബസലിക്ക

സാന്‍റാക്രൂസ് ബസലിക്ക

ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന സാന്‍റാക്രൂസ് ബസലിക്ക കേരളത്തിലെ 8 ബസിലിക്കകളിൽ ഒന്നാണ്. ഗോഥിക് ശൈലിയിൽ നിർമ്മിച്ച കേരളത്തിലെ പൈതൃക സൗധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇത് കാണുവാനായി നിരവധി ആളുകള്‍ എത്തിച്ചേരുന്നു. പള്ളിയുടെ പ്രധാന അൾത്താര വരച്ചത് പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ ഫാ. അന്റോണിയോ മൊഷെനി എസ്.ജെ. ആണ്.
PC:Rabe!

മംഗളവനം പക്ഷി സങ്കേതം

മംഗളവനം പക്ഷി സങ്കേതം

കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന സ്ഥലമാണ് ഹൈക്കോടതിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മംഗളവനം പക്ഷി സങ്കേതം. വംശനാശഭീഷണി നേരിടുന്ന നിരവധി പ്രാദേശിക, ദേശാടന പക്ഷികളുടെയും കണ്ടൽ സസ്യങ്ങളുടെയും സ്വാഭാവിക ആവാസവ്യവസ്ഥയാണിത്.
PC:Augustus Binu

കൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെകൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെ

കൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാംകൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X